മണ്ണാർക്കാട് : എച്ച്.ഐ.വി.എയ്ഡ്സ് ബോധവർക്കരണത്തിന്റെ ഭാഗമായി കുമരം പുത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ മണ്ണാർക്കാട്ടെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച്.ഇൻസ്റ്റിറ്റിയൂഷനിൽ എയ്ഡ്സ് ബോധവൽക്കരണ മാജിക്ക് ഷോയും വെന്റിലോക്കിസവും സംഘടിപ്പിച്ചു.പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസും, സംസ്ഥാന ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന എച്ച്.ഐ.വി.എയ്ഡ്സ് ബോധവൽക്കരണപ രിപാടികളുടെ ഭാഗമായാണ് ഐ.ടി.എച്ച്. ഇൻസ്റ്റിറ്റിയൂഷനിലും ബോധവൽക്കരണ പരിപാടി നടത്തിയത്.കോമഡി ഉത്സവം,ഒരുചിരി ബമ്പർചിരി ഫെയിം ശരവണൻ പാലക്കാട് മാജിക് ഷോയും വെന്റി ലോക്കിസവും അവതരിപ്പിച്ചു.ഐ.ടി.എച്ച് ഇൻസ്റ്റിറ്റിയൂഷൻ പ്രധാന അധ്യാപകൻ പ്രമോദ്.കെ ജനാർദ്ദനൻ,കുമരംപുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ പി.സുനിൽ മറ്റ് ആരോഗ്യ പ്രവർത്തകരായ സി.കൃഷ്ണൻകുട്ടി, ദീപ,രമ്യ, മഞ്ജു,ലിജി, ഷമീമ, ഐ.ടി.എച്ച് ഇൻസ്റ്റിറ്റി യൂഷനിലെ അധ്യാപികമാർ തുടങ്ങിയവർ നേതൃത്വം നൽകി.
ഐ.ടി.എച്ച്. ഇൻസ്റ്റിറ്റിയൂഷനിൽ വെച്ച് നടന്ന എയ്ഡ്സ് ബോധവൽക്കരണ മാജിക്ക് ഷോയും വെന്റിലോക്കിസവും ശ്രദ്ധേയമായി
The present
0
Post a Comment