പുഴയും ക്ഷേത്രവും സംരക്ഷിക്കാനായി പ്രത്യേകം നടപടികൾ വേണമെന്ന് നാട്ടുകാർ. മെട്രോമാൻ ഇ.ശ്രീധരൻ ദർശനം നടത്തി

 

മണ്ണാർക്കാട്: ശ്രീ പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രത്തിൽ മെട്രോമാൻ ഇ.ശ്രീധരൻ ദർശനം നടത്തി.നൂറ്റാണ്ടുകൾ പഴക്കമുള്ള,വള്ളുവനാട് പ്രശസ്തമായ ഈ ക്ഷേത്രം കുന്തിപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്.2018-ലെ വെള്ളപ്പൊക്കത്തിൽ,ക്ഷേത്ര സംരക്ഷണ സമിതി നിർമിച്ച സംരക്ഷണഭിത്തി പൂർണ്ണമായും തകർന്നിരുന്നു. തുടർന്നുവന്ന മഴക്കാലങ്ങളിൽ ഉണ്ടായിട്ടുള്ള മണ്ണിടിച്ചിൽ കാരണം ക്ഷേത്രവും,പുഴയും,ഭക്തസഹസ്രങ്ങളും ഇന്ന് വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.ക്ഷേത്ര ഭിത്തിയിൽ നിന്നും പത്ത് അടിക്കുശേഷം പടിഞ്ഞാറുവശം പൂർണ്ണമായും മണ്ണിടിഞ്ഞ് ഇരിക്കുകയാണ്.തുടർന്ന് പുഴയിലേക്ക് നാല്പത് അടിയോളം താഴ്ചയും ഉണ്ട് എന്നുള്ളത് ഈ വിഷയത്തിന്റെ അടിയന്തര പ്രാധാന്യം വെളിപ്പെടുത്തുന്നതാണ്.നിത്യേനയുള്ള നൂറുകണക്കിന് ഭക്തർക്ക് പുറമേ വിശേഷദിവസങ്ങളിൽ ആയിരത്തിനു മുകളിലും,താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് പതിനായിരത്തിലേറെയും ഭക്തജനങ്ങൾ ഇവിടെ ഒത്തുകൂടുന്നു.ഇവരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുവാനും, പരിപാവനമായ ഈ പുഴയെ സംരക്ഷിക്കാനും, ഒരു മഴക്കാലം കൂടി ഈ ക്ഷേത്രം അതിജീവിക്കുമോ എന്ന പതിനായിരകണക്കിന് ഭക്തജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും ആവശ്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. അടിയന്തര നടപടികൾക്കായി വിഷയം വിവിധ അധികാരികൾക്ക് കൈമാറുകയും, ചെറുകിട ജലസേചന വകുപ്പ് 2022 ഡിസംബറിൽ 84 ലക്ഷം രൂപയുടെ സംരക്ഷണഭിത്തി നിർമ്മാണ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തെങ്കിലും തുടർ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.ഈ പശ്ചാത്തലത്തിൽ,പ്രദേശവാസിയായ പ്രശോഭ് കുന്നിയാരത്ത് ഈ വിഷയം മെട്രോമാൻന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്.തുടർന്ന് ക്ഷേത്ര സംരക്ഷണ സമിതി അംഗങ്ങൾ നേരിട്ട് ഈ വിഷയങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി അതിനുശേഷം അദ്ദേഹം ക്ഷേത്രം നേരിട്ട് സന്ദർശിക്കുകയും,പുഴയ്ക്കും, ക്ഷേത്രത്തിനും ഉണ്ടായിട്ടുള്ള അപകടങ്ങൾ മനസ്സിലാക്കുകയും ചെയ്തു.നദീതട സംരക്ഷണത്തിന്റെ പ്രാധാന്യം ഡോ.ഇ.ശ്രീധരൻ ഊന്നിപറഞ്ഞുവെങ്കിലും നഗരസഭ ഭരണസമിതിയും ജലസേചന വിഭാഗവും  ക്ഷേത്രത്തിന്റെയും പുഴയുടെയും സംരക്ഷണത്തിനായി മുന്നോട്ട് വരേണ്ടിയിരിക്കുന്നു

Post a Comment

Previous Post Next Post