എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന അഞ്ചംഗ കുടുംബത്തിന് വിദ്യാലയത്തിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന്റെ കട്ടില വെപ്പ് നടത്തി. പരിപാടി വാർഡ് മെമ്പർ അലി മഠത്തൊടിയുടെ അദ്ധ്യക്ഷതയിൽ എടത്തനാട്ടുകരയിലെ എഴുത്തുകാരി ഷാഹിദ ഉമർകോയ വീടിന്റെ കട്ടില വെപ്പ് കർമ്മം നിർവ്വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപ്പെഴ്സൺ എം ജിഷ മുഖ്യാർഥിതിയായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് മഠത്തൊടി, പൂർവ്വ വിദ്യാർത്ഥി ഉമ്മർ മഠത്തൊടി പ്രധാനാധ്യാപിക കെ.എം ഷാഹിന സലീം നല്ലപാഠം കോ-ഓർഡിനേറ്റർമ്മാരായ സി മുഹമ്മദാലി, എ.പി ആസിം ബിൻ ഉസ്മാൻ പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ്, കെ.വി.വി.എസ് പ്രതിനിധി മുഫീന ഏനു, എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ പി മൂസ, പി ഷാജഹാൻ ഉമരൻ പി.ടി.എ അംഗങ്ങളായ പി അഹമ്മദ് സുബർ, കെ സിറാജ്, സി അലി, സി.എച്ച് അബ്ദുറഹ്മാൻ, പി അബ്ദുല്ല കോയ, എം മുസ്തഫ, കെ.പി നസീർ, സി ഷിഹാബ്, ടി ബിൻഷീർ ഷഹാൻ, പി.ടി ഉമ്മർ, പി മജീദ്, കെ മുസ്തഫ, പി സാബിറ, കെ.പി സൈഫുന്നീസ അധ്യാപകരായ എം ഷബാന ഷിബില, പി നബീൽ ഷാ, എ ദിലു ഹന്നാൻ നല്ലപാഠം സ്റ്റുഡന്റ്സ് കോ-ഓർഡിനേറ്റർമ്മാരായ പി സിയ, കെ.പി മുഹമ്മദ് റയാൻ, കെ.പി അലൻ അയ്മൻ, എം അംന ഫാത്തിമ എന്നിവർ സംബന്ധിച്ചു.
Post a Comment