തച്ചമ്പാറ: തച്ചമ്പാറ മുതുകുറുശ്ശി റോഡ് ചുങ്കത്ത് നടവഴിയായി ഉപയോഗിക്കുന്ന കോൺക്രീറ്റ് റോഡിലൂടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നു. മാസങ്ങളായി പ്രദേശവാസികൾ മാറിമാറി അധികാരികളെ അറിയിച്ചും പരാതിപ്പെട്ടും നടപടി ഒന്നും എടുത്തില്ല എന്ന് പ്രദേശവാസികൾ പറയുന്നു. നിരവധി കുടുംബങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന കോൺക്രീറ്റ് നടവഴിയിൽ സ്ഥിരമായി ജലം ഒഴുകി പോകുന്നത് മൂലം പായലും വഴുക്കലും കൂടുതലായി വരാൻ സാധ്യത ഉണ്ട്. പ്രായമായവരും വിദ്യാർത്ഥികളും ഉൾപ്പെടെ പ്രദേശവാസികൾ ദിവസേന യാത്ര ചെയ്യുന്ന ഈ വഴിയിൽ പായലും വഴുക്കലും അധികമാകുമ്പോൾ വളരെ അധികം അപകട സാധ്യത കൂടുതലാണ്.
വഴുക്കി വീഴുമ്പോൾ നടവഴിയിൽ നിന്നും മുതുകുറുശ്ശി തച്ചമ്പാറ പ്രധാന റോഡിലേക്ക് വീഴാനും അപകടം സംഭവിക്കാനും വളരെയധികം സാധ്യത ഉണ്ട്. നടവഴിയിൽ നിന്നും ഒഴുകി എത്തുന്ന ജലം മുതുകുറിശ്ശി തച്ചമ്പാറ റോഡിലേക്കാണ് ഒഴുകി എത്തുന്നത്. റോഡിൽ വെള്ളം കെട്ടി കിടക്കുന്ന സാഹചര്യത്തിൽ ഇതുവഴി പോകുന്ന വലിയ വാഹനങ്ങൾ കാൽനട സഞ്ചാരികളെ പരിഗണിക്കാതെ ജലം ശരീരത്തിലേക്ക് തെറിപ്പിച്ച് പോകുന്നു എന്നും പ്രദേശവാസികൾ പറഞ്ഞു.
Post a Comment