പുലാപ്പറ്റ: ജില്ലയിലെ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും,സുസമ്മതനായ പൊതു പ്രവർത്തകനും ഐ എൻ ടി യു സി യുടെ സൗമ്യ മുഖവുമായിരുന്ന പി.എസ്.അബ്ദുൽ ഖാദർ വിട വാങ്ങിയിട്ട് ഒരാണ്ട് തികയുന്നു.ജനാധിപത്യ സമൂഹം ഇന്നും നഷ്ടബോധത്തോടെയാണ് അദ്ദേഹത്തെ ഓർക്കുന്നത്.പി.എസ്.അബ്ദുൾ ഖാദർ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്ന ഈ വേളയിൽ പ്രത്യേകം അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നതായി അദ്ദേഹത്തിന്റെ പുത്രനും പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ പി.എ.കമറുദ്ദീൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.നാളെ വൈകീട്ട് 3.30 ന് ഉമ്മനഴി സെന്ററിൽ ചേരുന്ന അനുസ്മര യോഗം കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.പാലക്കാട് എം പി വി.കെ ശ്രീകണ്ഠൻ,കെ പി സി സി സെക്രട്ടറി അഡ്വ.അബ്ദുൾ മുത്തലിബ്,ഡി സി സി പ്രസിഡണ്ട് എ.തങ്കപ്പൻ, മുൻ മന്ത്രി കബീർ മാസ്റ്റർ. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം,മുൻ എം എൽ എ സി.പി.മുഹമ്മദ്, പി.ഹരിഗോവിന്ദൻ മാസ്റ്റർ,പി.ഗിരീഷ്,പി.സുരേഷ്,തുടങ്ങി നിരവധി വ്യക്തിത്വങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും.
പി.എസ്.അബ്ദുൽ ഖാദർ അനുസ്മരണം. നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നാളെ ഉദ്ഘാടനം ചെയ്യും
Samad Kalladikode
0
Post a Comment