പാലക്കാട് : മദ്രസകളെ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവിലെന്ന് എം എസ് എം പാലക്കാട് ജില്ലാ ഹയർ സെക്കന്ററി വിദ്യാർത്ഥി സമ്മേളനം ' ഹൈസെക്' ആവശ്യപ്പെട്ടു. സ്നേഹവും മാനവികതയുമാണ് മദ്രസകളുടെ ഉള്ളടക്കം. ഇത്തരം നീക്കങ്ങൾക്കെതിരെ മതേതര ശക്തികളുടെ യോജിച്ച പ്രക്ഷോഭം ഉണ്ടാവണമെന്നും എം എസ് എം ആവശ്യപ്പെട്ടു.പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ പി പി ഉണ്ണീൻകുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. കെ എൻ എം പാലക്കാട് ജില്ലാ പ്രസിഡന്റ് എൻ എ എം ഇസ്ഹാഖ് മൗലവി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ലോകസഭാ എം പി ഷാഫി പറമ്പിൽ മുഖ്യാഥിതിയായി. വിവിധ സെഷനുകളിലായി എം എസ് എം സംസ്ഥാന ജന. സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി, കെ എൻ എം ജില്ലാ ഭാരവാഹികളായ മജീദ് മാസ്റ്റർ, ഉമ്മർ സാഹിബ്, ഐ എസ് എം സംസ്ഥാന ഭാരവാഹികളായ ഷാഹിദ് മുസ്‌ലിം ഫാറൂഖി, സുബൈർ പീടിയേക്കൽ, മുഹമ്മദ് അമീർ, ഐ എസ് എം ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ഇഖ്ബാൽ, എം എസ് എം സംസ്ഥാന ഭാരവാഹി അസീം തെന്നല, അംജദ് എടവണ്ണ, ഹക്കീം പറളി, നാസിം റഹ്‌മാൻ, ഫാറൂഖ് മൗലവി, എം എസ് എം പാലക്കാട് ജില്ലാ പ്രസിഡന്റ് നബീൽ ഷറഫി ജന.സെക്രട്ടറി സബാഹ് നിഷാദ്, ട്രഷറർ സഹദ് സ്വലാഹി, എം എസ് എം ജില്ലാ ഭാരവാഹികളായ അസ്‌ലം വാഴമ്പുറം, സൽമാനുൽ ഫാരിസി, ദക്കീർ, മഹ്‌റൂഫ്, സിറാജ്, അസ്‌ലം ചങ്ങലീരി, ഹാഫിള് ഷഫീഖ്, ശുഐബ് പുഴക്കൽ എന്നിവർ സംസാരിച്ചു
സ്നേഹവും മാനവികതയുമാണ് മദ്രസകളുടെ ഉള്ളടക്കം: എം എസ് എം ഹൈസെക്
The present
0
Post a Comment