സമ്പൂർണ്ണ മാനസിക ആരോഗ്യ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം

 

തച്ചമ്പാറ:തച്ചമ്പാറ ഗ്രാമപഞ്ചായത്തും കുടുംബ ആരോഗ്യ കേന്ദ്രവും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സമ്പൂർണ്ണ മാനസിക ആരോഗ്യ പദ്ധതി യുടെ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ഓ നാരായണൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രാജി ജോണി,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അബൂബക്കർ എന്നിവർ ആശംസകൾ അറിയിച്ചു.പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ,ആശ വർക്കർമാർ, അംഗൻവാടി ടീച്ചേഴ്സ്, എസ് സി പ്രമോട്ടർ, എസ് ടി പ്രമോട്ടർ,എന്നിവർക്ക് ട്രെയിനിങ് നൽകി.സമൂഹത്തിൽ മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു പദ്ധതിയാണിത്.

Post a Comment

Previous Post Next Post