കലയും കാലവും നന്മയുടെ മാർഗത്തിൽ. കെ എൻ എം മദ്റസ സർഗമേള നടത്തി

 

എടത്തനാട്ടുകര: ചേരിപ്പറമ്പ് ജി എൽ പി സ്കൂളിൽ നടന്ന കെ എൻ എം എടത്തനാട്ടുകര നോർത്ത് മദ്റസ സർഗമേളയിൽ നൂറുൽ ഹുദാ കാപ്പുപറമ്പ് മദ്റസ 478 പോയിൻറ് നേടി ജേതാക്കളായി.ദാറുസ്സലാം വട്ടവണ്ണപ്പുറം 445 പോയിൻറ് നേടി രണ്ടാം സ്ഥാനത്തും നൂറുൽ ഹിദായ ഉപ്പുകുളം 440 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.കിഡ്സ് വിഭാഗത്തിൽ ഐറിൻ ഒ ( കാപ്പുപറമ്പ് ) സബ് ജൂനിയർ വിഭാഗത്തിൽ ഇമ്രാൻ ( ഉപ്പുകുളം ) , ജൂനിയർ വിഭാഗത്തിൽ ജന്ന ടി ( ഉപ്പുകുളം ) സീനിയർ ബോയ്സിൽ ബിശാർ ( ദാറുസ്സലാം ) , സീനിയർ ഗേൾസിൽ ഫാത്തിമ ഫിദ( ദാറുസ്സലാം ) തുടങ്ങിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹരായി. മണ്ഡലത്തിലെ 10 മദ്റസകളിൽ നിന്നായി നാന്നൂറോളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.പരിപാടി എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്റസ കോംപ്ലക്സ് പ്രസിഡണ്ട് അമീർ സ്വലാഹി അധ്യക്ഷത വഹിച്ചു.ഫജാസ് സ്വലാഹി(കോംപ്ലക്സ് സെക്രട്ടറി ),വാർഡ് മെമ്പർ സരിത,റഫീഖ് മാസ്റ്റർ,കറുക്കൻബാപ്പുട്ടി ഹാജി,മൂസ ഹാജി,സുബൈർ മാസ്റ്റർ,ഫായിസ് സ്വലാഹി, ഉനൈസ് ഫാറൂഖി തുടങ്ങിയവർ സംസാരിച്ചു.കെ വി അബൂബക്കർ മൗലവി,പാറോക്കോട്ട് മമ്മി ഹാജി,കെ ബാപ്പുട്ടി ഹാജി, ഉസ്മാൻ മിഷ്ക്കാത്തി ഹാരിസ് ചേരിയത്ത്,അക്ബർ സ്വലാഹി,അബ്ദുൽ റഹൂഫ്,മുനീർ സ്വലാഹി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post