മണ്ണാർക്കാട്:ചിറക്കൽപടിയിൽ കത്തിക്കുത്ത് പ്രതി പോലീസിൽ കീഴടങ്ങി.യുവാവിന് മാരക പരിക്കേറ്റു. മൂച്ചിക്കൽ വീട്ടിൽ സുനീർ ബാബു(40)വിനാണ് പരിക്കേറ്റത്. ഇയാളെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2 കൈകളിലും,വലത് തോളിലും, ഇടുപ്പിലും സാരമായി പരിക്കേറ്റിട്ടുണ്ട്.രാവിലെ 6.40 നാണ് സംഭവം.ആക്രമണം നടത്തിയ ചിറക്കൽപടി കല്ലമ്പുള്ളി വീട്ടിൽ ജാഫർ പോലീസിൽ കീഴടങ്ങി.കുട്ടികളെ മദ്രസയിൽ എത്തിച്ച് മടങ്ങി വരുന്ന വഴി ചിറക്കൽപടി സെന്ററിൽ സുനീർ ബാബുവും ജാഫറും തമ്മിൽ പ്രാദേശിക പ്രശ്നങ്ങളെ ചൊല്ലി വാക്കു തർക്കത്തിൽ ഏർപ്പെട്ടു.തുടർന്ന് ജാഫർ കയ്യിൽ ഉണ്ടായിരുന്ന കത്തികൊണ്ട്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സുനീർ ബാബു പറഞ്ഞു.
ചിറക്കൽപടിയിൽകത്തിക്കുത്ത്:യുവാവിന് പരുക്ക്
The present
0
Post a Comment