തച്ചമ്പാറ ടൗണിൽ തെരുവ് നായ ശല്യം

 

മേലെ തച്ചമ്പാറയിൽ വൈകീട്ട് നമ്പടിച്ചു നിൽക്കുന്ന തെരുവുനായക്കൂട്ടം 

തച്ചമ്പാറ: തച്ചമ്പാറ ടൗണിലും പരിസരഭാഗങ്ങളിലും ആയി തെരുവുനായ ശല്യം വർദ്ധിക്കുന്നു.രാത്രിയിലും പകലുമായി നിരവധി തെരുവുനായ്ക്കൾ ആണ് ഉള്ളത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂളുകളും ഉള്ള തച്ചമ്പാറ മേലെയാണ് കൂടുതലായി ഇവയെ കാണപ്പെടുന്നത്.ഇവ തമ്മിൽ വഴക്കുണ്ടാക്കുന്നത് ഭീകരമായ സ്ഥിതിയാണുണ്ടാക്കുന്നത്.ചിതറി ഓടുന്ന നായകൾ കടകളിലേക്കും ആൾക്കൂട്ടത്തിലേക്കും ഓടിക്കയറുന്നത് പതിവാണ്‌.ബസ് സ്റ്റോപ്പ് പരിസരത്തും  ഓട്ടോ സ്റ്റാൻഡുകളിലും ഏത്‌ സമയത്തും തെരുവുനായ ശല്യമുണ്ട്‌.   മുഴുവൻ കാൽനടയാത്രക്കാർക്കും വലിയ ഭീഷണിയായി നായക്കൂട്ടം വളർന്നിട്ടുണ്ട്. രാത്രിയിൽ വരുന്ന വാഹനങ്ങളുടെ പുറകെ അക്രമകാരികളായി ഇവ ഓടിയെത്തുന്നു. തെരുവുനായ ശല്യം മൂലം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ  നടപടികൾ  അധികാരികൾ സ്വീകരിക്കണമെന്ന് ജനം പറയുന്നു.

Post a Comment

Previous Post Next Post