പുലാപ്പറ്റ: പുതിയതായി ആരംഭിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കോണിക്കഴി സ്വദേശി സ്മിത (45), തിരുവാഴിയോട് സ്വദേശി മനോജ് (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പുഴ സ്വദേശി സജിത്തിനെ കണ്ടെത്താനുള്ളതായി പോലീസ് പറഞ്ഞു. കടമ്പഴിപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൻറെ ഉമ്മനഴി ശാഖയിൽ നിന്നാണ് പണം തട്ടാൻ ശ്രമമുണ്ടായത്. ഒരുലക്ഷം രൂപക്കായി മാല പണയം വെക്കാൻ എത്തിയതായിരുന്നു സ്മിത. പ്രാഥമിക പരിശോധനയിൽ മുക്ക് ആണെന്ന് മനസിലായതോടെ കോങ്ങാട് പോലീസിൽ അറിയിക്കുകയായിരുന്നു.
Post a Comment