വാക്ക് ചാതുര്യത്തോടെ വാർത്ത വായന മികവുറ്റതാക്കി മണ്ണാർക്കാട് ഉപജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബ്‌ : വാർത്ത വായന മത്സരം സമാപിച്ചു

 

മണ്ണാർക്കാട്:മണ്ണാർക്കാട് ഉപജില്ലാ സോഷ്യൽ സയൻസ് ക്ലബ്ബ്‌ ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥി കൾക്കായി സംഘടിപ്പിച്ച വാർത്ത വായന മത്സരം തെങ്കര ഗവണ്മെന്റ് ഹൈസ്കൂൾ പ്രധാന അധ്യാപിക പി കെ നിർമല ടീച്ചർ ഉത്ഘാടനം ചെയ്തു. സോഷ്യൽ ഉപജില്ലാ സയൻസ് ക്ലബ്ബ്‌ സെക്രട്ടറി കെ സി സുരേഷ് അധ്യക്ഷനായി സ്റ്റാഫ്‌ സെക്രട്ടറി ഇ എം കുഞ്ഞുമോൻ,വിധികർത്താക്കളായ ഡോക്ടർ എം വി ജയരാജൻ,അമീൻ മണ്ണാർക്കാട്, ബിജു പോൾ എന്നിവർ ആശംസകൾ അറിയിച്ചു. ഹയർ സെക്കന്ററി വിഭാഗത്തിൽ കല്ലടി ഹയർ സെക്കന്ററി സ്കൂൾ കുമരംപുത്തൂരിലെ ഫെമിന ഷെറിൻ ഒന്നാം സ്ഥാനവും,എം ഇ എസ് എച്ച് എസ് എസ് ലെ അനാമിക യു ബി രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ ദേവിക എം മൂന്നാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ശബരി എച്ച് എസ് എസ് പള്ളികുറുപ്പിലെ ജോഷ്യന ജോബി കെ ഒന്നാം സ്ഥാനം നേടി, ജി എച്ച് എസ് അലനല്ലൂരിലെ അനറ്റ വി സന്തോഷ് രണ്ടാം സ്ഥാനവും ജി എച്ച് എസ് എസ് തെങ്കരയിലെ ശ്രീനന്ദന കെ മൂന്നാം സ്ഥാനവും നേടി വിജയികൾക്കുള്ള സമ്മാനദാനം പി.കെ നിർമല ടീച്ചർ നിർവഹിച്ചു,

Post a Comment

Previous Post Next Post