ബ്രേക്കിംഗ് ന്യൂസ് കൊടുക്കുമ്പോൾ വാർത്തയുടെ വസ്തുതകൾ കൂടി പരിശോധിക്കണം: സ്പീക്കർ ഷംസീർ

 

തിരു:വാർത്തയുടെ വസ്തുത പരിശോധിച്ചതിനു ശേഷമായിരിക്കണം മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസ് കൊടുക്കേണ്ടതെന്ന് സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു.ഇന്ന് മാധ്യമങ്ങൾ ബ്രേക്കിംഗ് ന്യൂസിനായി മൽസരിക്കുകയാണ്.പക്ഷെ, ഒരു പരിശോധനയും നടത്താതെ ഇത്തരം വാർത്തകൾ വരുന്നത് നല്ല പ്രവണതയല്ല.പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സമയത്ത് തന്നെ കൊലപാതക സംഘത്തിൻ്റെ തലവനാക്കി പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ തോൽപ്പിക്കുകയെന്ന ലക്ഷ്യം നടന്നു. പിന്നീട് അതിൻ്റെ വസ്തുതയെന്താണെന്ന് മാധ്യമങ്ങൾ അന്വേഷില്ല -പ്രേംനസീർ സുഹൃത് സമിതി -അരീക്കൽ ആയൂർവേദാശുപത്രിയുടെ ആറാമത് പ്രേംനസീർ സംസ്ഥാന പത്ര- ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണ ചടങ്ങിൽ സംസാരിക്കവെ സ്പീക്കർ പറഞ്ഞു.ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ആൻ്റണി രാജു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഡോ: വാഴമുട്ടം ചന്ദ്രബാബു സ്വാഗത ഗാനം ആലപിച്ചു .മാധ്യമരംഗത്ത് മികവ് തെളിയിച്ച 25-ഓളം പ്രവർത്തകർക്ക് സ്പീക്കർ പുരസ്ക്കാരം നൽകി. മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു,ജൂറി ചെയർമാൻ എസ്. ആർ ശക്തിധരൻ,ഡോ: പ്രമോദ് പയ്യന്നൂർ,എം.എസ്. ഫൈസൽ ഖാൻ,ചെങ്കൽ രാജശേഖരൻ നായർ,ഡോ: സ്മിത് കുമാർ,സമിതി സെക്രട്ടറി തെക്കൻസറ്റാർ ബാദുഷ,ജൂറി മെമ്പർ മായാ ശ്രീകുമാർ,കലാ പ്രേമി ബഷീർ,എൻ.കെ.ജയ,പനച്ചമൂട് ഷാജഹാൻ,റഹിം പനവൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post