അറിവും ആത്മവിശ്വാസവും പകർന്ന് എൻ.എസ്.എസ് വിദ്യാർത്ഥികൾക്കായി മാധ്യമ പഠന ക്യാമ്പ് നടത്തി

 

വെട്ടത്തൂർ :മാധ്യമങ്ങളെ അടുത്തറിയുക വിദ്യാർഥികളിൽ മാധ്യമ അവബോധം വളർത്തിയെടുക്കുക, വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച 'സത്യമേവ ജയതേ' മാധ്യമ പഠന ക്യാമ്പ് ശ്രദ്ധേയമായി. ദൃശ്യ ,ശ്രവ്യ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയകളിലും നിറഞ്ഞുനിൽക്കുന്ന വ്യാജ വാർത്തകളെയും, അവ സാമൂഹിക അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും വ്യക്തമായി മനസ്സിലാക്കുവാനും, അത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ക്യാമ്പിലൂടെ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു.മാധ്യമ പഠന ക്യാമ്പ് വെട്ടത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.പി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.മുഹമ്മദ് അൻവർ അധ്യക്ഷത വഹിച്ചു.കേരള ജേണലിസ്റ്റ് യൂണിയൻ അംഗവും ഫ്രീലാൻസ് പത്രപ്രവർത്തകനുമായ സമദ് കല്ലടിക്കോട് ക്യാമ്പിന് നേതൃത്വം നൽകി.എൻ.എസ്.എസ് ലീഡർമാരായ ലിഖിത സുരേഷ്,മുഹമ്മദ് അസ്‌ലം,ഫാത്തിമത്ത് ശർമിനാസ്,മുഹമ്മദ് സുദൈസ്,കെ.ശരത്, നയന.പി.ദേവ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post