കാഞ്ഞിരപ്പുഴ:കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2024 ആലപ്പുഴയിൽ വച്ച് നടക്കുന്ന സാമൂഹിക ശാസ്ത്ര മേളയിൽ ഗവണ്മെന്റ് എച്ച്. എസ്സ്. എസ്സ് പൊറ്റശ്ശേരി സ്കൂൾ ഒന്നാം സ്ഥാനത്ത്. ഏറ്റവും മികച്ച സ്‌കൂളിനുള്ള ട്രോഫി ഏറ്റുവാങ്ങി സ്കൂൾ ടീം. ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാംസ്ഥാനവും ഉൾപ്പെടെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായത്. അദ്ധ്യാപകരായ ജിഷ്ണു വർദ്ധൻ, ആര്യ, റിജോ തുടങ്ങിയവരാണ് കുട്ടികളെ മേളയ്ക്ക് തിളങ്ങുവാൻ പ്രാപ്തരാക്കിയത്.കൂടാതെ സയൻസ്,ഗണിതം,പ്രവൃത്തിപരിചയം തുടങ്ങി വിവിധമേളകളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് ടീം പൊറ്റശ്ശേരി സംസ്ഥാന ശാസ്ത്രോത്സവത്തിൽ സാന്നിധ്യമറിയിച്ചത്.പ്രിൻസിപ്പൽ ഇൻ ചാർജ് മൈക്കിൾ ജോസഫ്,വൈസ് പ്രിൻസിപ്പൽ മണികണ്ഠൻ,അദ്ധ്യാപകരായ ദിവ്യ അച്യുതൻ,ലതാ പാപ്പച്ചൻ,അനീസ് എച്ച്, അനീഷ,കവിത,സാജിത തുടങ്ങിയവരാണ് കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.സ്കൂൾ പി.റ്റി. എ പ്രസിഡന്റ് കെ. സി.സുനേഷ് സംസ്ഥാന വിജയികളെ അനുമോദിച്ചു.
കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 2024: സാമൂഹിക ശാസ്ത്ര മേളയിൽ ഗവണ്മെന്റ് എച്ച്. എസ്സ്. എസ്സ് പൊറ്റശ്ശേരിക്ക് ഒന്നാം സ്ഥാനം
The present
0
Post a Comment