പാലക്കയം: വാട്ട്സപ്, ഇൻസ്റ്റാഗ്രാം എന്നിവയിലുടെ പെൺകുട്ടികളായ സുഹൃത്തുക്കളുടെ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി മറ്റുള്ള സ്ത്രികൾക്കും, പെൺക്കുട്ടികൾക്കും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത് അവരെ അപകീർത്തി പെടുത്തുന്ന അഭിലാഷ്, ക്കുഞ്ഞുമോൻ പാലക്കയം എന്ന ആളെ കല്ലടികോട് പോലിസ് ഇൻസ്പെക്ടർ ഷെഹീറിൻ്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. എസ്.ഐ നൗഷാദ്, ശ്രീനിവാസൻ, എ എസ് ഐ ഉണ്ണിക്കണ്ണൻ, റെജിമോൻ, സിനിയർ സിവിൽ പോലിസ് ഓഫിസർ സുനിൽക്കുമാർ 'സിവിൽ പോലിസ് ഓഫിസർ സാബു, രാഘേഷ്. കാർത്തിക് , വിനയശങ്കർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാട്ട്സപ്, ഇൻസ്റ്റാഗ്രാം മുഖാന്തിരം പെൺകുട്ടികളെ വശികരിക്കുന്ന പാലക്കയം സ്വദേശി അറസ്റ്റിൽ
The present
0
Post a Comment