അട്ടപ്പാടി മേലെ കോട്ടത്തറയിൽ പച്ചപുതച്ച വാഴത്തോപ്പുകൾക്ക് നടുവിൽ തിരുവാണി പുഴയ്ക്ക് അഭിമുഖമാണ്റിവർ വാലി ഇൻ എന്ന താമസകേന്ദ്രം.കേരളീയ പരമ്പരാഗത ശൈലിയിൽ ഒരുക്കിയ,ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വില്ലകൾ. സന്ദർശകരെ പ്രകൃതിയിലേക്ക് അലിയിക്കുന്ന സുന്ദരമായ അനുഭൂതി.നിറഞ്ഞ പച്ചപ്പ്. അതിലൂടെ താഴെ കാടിന്റെ അതിരിൽ നല്ല ഇളംകാറ്റിൽ,കളകളാരവത്തോടെ ഒഴുകുന്ന പുഴ. പുഴയോട് ചേർത്തു പണിതിരിക്കുന്ന വില്ലകൾ.വൃക്ഷനിബിഡവും കമനീയവുമായ ഇടം സേവന സന്നദ്ധരായ ജീവനക്കാരും,ഹൃദ്യമായ അവരുടെ പെരുമാറ്റവും.സുഹൃത്തുക്കൾക്കൊപ്പം, അല്ലെങ്കിൽ കുടുംബവുമൊന്നിച്ച് അട്ടപ്പാടിയിൽ വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട, ഹരിതാഭവും സുരക്ഷിതവുമായ ഒരു താമസസ്ഥലമാണിത്. മണ്ണാർക്കാട് -ചിന്നതടാകം റൂട്ടിൽ മേലേ കോട്ടത്തറയിൽ നിന്ന് അല്പം ഇടത്തോട്ട് സഞ്ചരിച്ചാൽ റിവർ വാലിയിൽ എത്തിച്ചേരാനാകും.നാട്ടുമ്പുറത്തെ സാധാരണമായ കൃഷി രീതികൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള ശാന്തമായ അന്തരീക്ഷമാണ് ഇവിടെ. പ്രകൃതിയെ പ്രകൃതിയായി തന്നെ കണ്ടു അനുഭവിച്ചു പോരാൻ പറ്റിയ ഇടം.ആരുടേയും ശല്യമില്ലാതെ അലോസരങ്ങളില്ലാതെ കുടുംബാന്തരീക്ഷത്തിൽ കഴിയാം എന്നതും റിവർ വാലിയുടെ പ്രത്യേകതയാണ്..വാഴ തോപ്പുകൾക്ക് നടുവിലൂടെ സഞ്ചരിച്ച്, സുഖശീതളമായ അന്തരീക്ഷത്തിൽ പുഴയോരത്തുള്ള,ഈ താമസസ്ഥലത്ത് എത്തിചേരാൻ കഴിയും.അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ വാടകയിൽ, കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും, സമാധാനത്തോടെ ഒത്തു ചേരാൻ പറ്റിയ ഒരിടം.കൃഷിയോടും കർഷകരോടും ഏറെ തൽപരനായ ജോണിചേട്ടന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് റിവർ വാലി.പുഴ സൗന്ദര്യത്തോട് ചേർന്നാണ് ഇവിടുത്തെ മനോഹര വില്ലകൾ.ഡോർമിറ്ററി സൗകര്യവും സിമ്മിംഗ് പൂളുകളും ഉണ്ട്.അട്ടപ്പാടി മലനിരകളിലെ മറ്റു പ്രദേശത്തേക്കും സൈലന്റ് വാലിയിലേക്കും പോകാൻ,ഓഫ് റോഡ് യാത്രികരുടെ ഇഷ്ട സഞ്ചാരത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.അതിവേഗതയിൽ നഗരവത്കരണം നടന്നുകൊണ്ടിരിക്കുന്ന ഈകാലഘട്ടത്തിൽ പ്രകൃതിയുടെ വശ്യതയിൽ അലിഞ്ഞു ചേരാനും, പുഴയുടെ വശ്യതയിൽ നീന്തി തുടിക്കാനും നല്ല ആഹാരം കഴിക്കാനും സേവന മനസ്ഥിതിയുള്ളവർക്കൊപ്പം സഹവസിക്കാനും സഞ്ചാരികൾ സജസ്റ്റ് ചെയ്യുന്ന ഹരിത തുരുത്താണ് അട്ടപ്പാടി -കോട്ടത്തറയിലെ റിവർ വാലി ഇൻ.ഫോൺ :9747825007,9747442005
Post a Comment