എസ് എൻ സി ടി ഇ. കേരളപ്പിറവി ദിനാഘോഷം വെെവിധ്യംകൊണ്ട് ശ്രദ്ധേയമായി

 

കോട്ടപ്പുറം: എസ് എന്‍ ക്യാമ്പസ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്‍റര്‍ ഒരുക്കിയ കേരളപ്പിറവി ദിനാഘോഷം വെെവിധ്യംകൊണ്ട് ശ്രദ്ധേയമായി.കേരളത്തിന്‍റെ ഭൂമിശാസ്ത്രം,മാറുന്ന കാലാവസ്ഥ,കൃഷികള്‍, വനസമ്പത്ത്, നദീതടങ്ങള്‍,സാമൂഹ്യ സാംസ്കാരികരംഗം, കലകള്‍,പരിസ്ഥിതി, ആരോഗ്യരംഗം, നാടകപ്രസ്ഥാനങ്ങള്‍, മാര്‍ഗദീപങ്ങളായ നവോത്ഥാന നായകന്മാര്‍ എന്നിങ്ങനെ നാനാമേഖലകളെ കോര്‍ത്തിണക്കിയാണ് കുട്ടികള്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന രംഗാവിഷ്കാരം ഒരുക്കിയത്. പകര്‍ന്നാട്ടമായി ഒപ്പം ഒപ്പനയും ,മാര്‍ഗംകളിയും, തിരുവാതിരയും, വഞ്ചിപ്പാട്ടും , മോഹിനിയാട്ടവും കാണികളുടെ മനം കുളിര്‍പ്പിച്ചു.ഈ അവതരണങ്ങള്‍ തീര്‍ത്തും കേരളത്തിനിമയോടൊപ്പം കേരളത്തിന്‍റെ ചരിത്രവും വിളിച്ചോതുകതന്നെ ധചെയ്തുവെന്ന് ദൃക്സാക്ഷികള്‍ വിലയിരുത്തുന്നു .പ്രിന്‍സിപ്പാള്‍ ഡോ. പ്രമോദ് എസ്,ടീച്ചര്‍ എജുക്കേറ്റര്‍ കെ കെ വിനോദ് കുമാര്‍ എന്നിവര്‍ കുട്ടികളെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Post a Comment

Previous Post Next Post