കോട്ടപ്പുറം: എസ് എന്‍ ക്യാമ്പസ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്‍ററിലെ ഡി.എല്‍ എഡ് പഠിതാക്കളായ ഷിജിലയും,ഷാമിലയും കൂടി തയ്യാറാക്കിയ സര്‍ഗ്ഗാത്മക മാഗസിൻ 'പൂവിനു പുതിയൊരു പൂന്തെന്നല്‍' എന്ന രചന അവിസ്മരണീയമായ അനുഭവം സൃഷ്ടിച്ചു.പ്രെെമറി ക്ലാസ്സിലെ അധ്യാപക പരിശീനത്തിനായി ചെത്തല്ലൂര്‍ എന്‍ എന്‍ എന്‍ യു പി സ്കുളില്‍ എത്തിയ ഷിജിലയും ഷാമിലയും തങ്ങള്‍ക്ക് ലഭിച്ച ഒന്നരമാസത്തിനുള്ളില്‍ ക്ലാസ്സ് തല അക്കാഡമിക പ്രവര്‍ത്തനങ്ങള്‍ക്കതീതമായി ഒരുക്കിയ അനുബന്ധ പഠനപ്രവര്‍ത്തനങ്ങളുടെ ശേഷിപ്പുകള്‍ എന്ന നിലക്കാണ് കുട്ടികളിലെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍പ്പടുത്തിക്കൊണ്ട് ആകര്‍ഷകമായ കവര്‍പേജോടുകൂടി സർഗാത്മക മാഗസീന്‍ തയ്യാറാക്കിയത്.മാഗസിന്‍റെ പ്രകാശനം കോട്ടപ്പുറം എസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പ്രമോദ് എസ് നിര്‍വ്വഹിച്ചു.മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഷിജിലക്കും ഷാമിലക്കും കോളേജ് അസംബ്ലിയില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ നല്‍കി
'പൂവിന് പുതിയൊരു പൂന്തെന്നല്‍' മാഗസിൻ പ്രകാശനം നടത്തി
Samad Kalladikode
0
Post a Comment