'പരിസ്ഥിതി ലോല നിയമവും കർഷകരുടെ ആശങ്കകളും വസ്തുതകളും' കർഷകസംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി കാർഷിക സെമിനാർ നടത്തി

കരിമ്പ :നവംബർ 28,29, തീയതികളിൽ കരിമ്പയിൽ നടക്കുന്ന സിപി(ഐ)എം മണ്ണാർക്കാട് ഏരിയ സമ്മേളനത്തിനു മുന്നോടിയായി കർഷകസംഘം കരിമ്പ പഞ്ചായത്ത് കമ്മിറ്റി എച്ച് ഐ എസ് ഹാളിൽ കാർഷിക സെമിനാർ നടത്തി.'പരിസ്ഥിതി ലോല നിയമവും കർഷകരുടെ ആശങ്കകളും വസ്തുതകളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ശാന്തകുമാരി എംഎൽഎ വിഷയാവതരണം നടത്തി.പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം അല്ലെങ്കിൽ പരിസ്ഥിതി ദുർബല പ്രദേശങ്ങൾ.പരിസ്ഥിതി ദുർബല പ്രദേശവും,പരിസ്ഥിതി ദുർബല മേഖലയും ഒന്നാണെന്ന ആശയക്കുഴപ്പം വേണ്ട. പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പേരിൽ പല തെറ്റിദ്ധരിപ്പിക്കലുകളും നടന്നുവരുന്നു. കൃഷിയുടെയും കർഷകരുടെയും സംരക്ഷണം ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്.ഈ വിഷയകമായി മലയോര കർഷകർ ആശങ്കയോടെ മാത്രം ദൈനംദിന ജീവിതം തള്ളിനീക്കേണ്ടുന്ന ഘട്ടത്തിൽ,അവരെ ചേർത്തുനിർത്തുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് ഇത്തരമൊരു സെമിനാർ സംഘടിപ്പിച്ചത്.രാജ്യത്തിന്റെ പല ജനകീയ വിഷയങ്ങളിലും  കോർപ്പറേറ്റുകളുടെ താൽപര്യം സംരക്ഷിക്കുന്ന മോദി ഭരണകൂടം കര്‍ഷകരോടും അതേ നയമാണ് സ്വീകരിക്കുന്നതെന്നും  കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിനും പരിസ്ഥിതി സംരക്ഷണത്തിന്റെ ശരിയായ നിലപാടുകൾക്കുമായി കർഷക പ്രസ്ഥാനത്തോടൊപ്പം ചേർന്നു നിൽക്കണമെന്നും ഉദ്ഘാടകൻ പറഞ്ഞു.കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ് ജോസഫ്,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം യു.ടി.രാമകൃഷ്ണൻ,കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ,എൻ.മണികണ്ഠൻ,കെ.കെ.രാജൻ, എസ്.ആർ.ഹബീബുളള, സി.പി.സജി,എൻ.കെ.നാരായണൻകുട്ടി,പി.ജി.വത്സൻ,രമ സുകുമാരൻ, റെനി രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post