കേരളത്തിന്റെ അറുപത്തി എട്ടാം വയസ്സ് ഉത്സവമാക്കി ഐ.ടി.എച്ച്.ഇൻസ്റ്റിറ്റിയൂഷൻ മണ്ണാർക്കാട്

 

മണ്ണാർക്കാട്:നവംബർ ഒന്ന്, കേരളപ്പിറവി ദിനം. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാർ, കാസർകോട് എന്നീ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ ഇന്നത്തെ കേരളം രൂപീകരിച്ച കേരളപ്പിറവി ദിനം ഉത്സവമാക്കി ഐ.ടി.എച്ച്.ഇൻസ്റ്റിറ്റിയൂഷൻ മണ്ണാർക്കാട്. കേരളപ്പിറവിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ എല്ലാവരും കോളേജിൽ കേരളീയ വസ്ത്രങ്ങൾ ധരിച്ചാണ് എത്തിയത്. കേരളത്തിനെയും മലയാള ഭാഷയെയും മുൻനിർത്തി വിവിധതരം കലാപരിപാടികൾ ആണ് സ്ഥാപനം നടത്തിയത്. തിരുവാതിരക്കളി,നാടൻ പാട്ട് എന്നിങ്ങനെയുള്ള കലകളെയും മലയാള ഭാഷയെയും കേരളത്തിലെയും കുറിച്ചുള്ള വിവിധതരം പരിപാടികളാണ് നടന്നത്. അധ്യാപകരായ ജിസ്നി,രേഷ്മ,ദിവ്യ,ഷാഹിന എന്നിവർ നേതൃത്വം നൽകിയ പരിപാടി പ്രധാന അധ്യാപകൻ പ്രമോദ് കെ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.



പ്രധാന അധ്യാപകൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കേരളപ്പിറവി ആശംസകൾ നൽകിക്കൊണ്ട് സംസാരിച്ചു. കേരള ഐതിഹ്യത്തെ കുറിച്ചും കേരളം രൂപീകരിച്ചതിനെക്കുറിച്ചും വേദിയിൽ വിദ്യാർത്ഥികൾ സംസാരിച്ചു. കേരളത്തനിമയെ ഓർമ്മിപ്പിച്ചുകൊണ്ട് കേരളീയ വസ്ത്രം ധരിച്ച് എത്തിയ വിദ്യാർത്ഥികളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ അധ്യാപകർ നൽകി. വിദ്യാർത്ഥികളുടെ കലാപരിപാടികളും വേദിയിൽ അരങ്ങേറി.

Post a Comment

Previous Post Next Post