കല്ലടിക്കോട് :കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ മലയാളം പരീക്ഷയിൽ നാലാം റാങ്ക് നേടിയ കല്ലടിക്കോട് -കൂരിക്കുഴി ചിങ്ങത്തു പറമ്പിൽ ഉണ്ണികുട്ടന്റെയും പ്രസന്നയുടെയും മകൾ പ്രജിതയെ ഡി വൈ എഫ് ഐ കല്ലടിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.ഡി വൈ എഫ് ഐ ജില്ല സെക്രട്ടറി കെ.സി.റിയാസുദ്ദീൻ,മേഖല പ്രസിഡന്റ് സൈതലവി,സെക്രട്ടറി രഞ്ജിത്ത്,വാർഡ് മെമ്പർ പ്രസന്ന,തുടങ്ങിയവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.കരിമ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ഒറ്റപ്പാലം എൻ എസ് എസ് കോളേജിലുമായിരുന്നു പഠനം.നിലവില്‍ ഒലവക്കോട് കോപറേറ്റീവ് കോളേജ് വിദ്യാർത്ഥിനിയാണ്.എം എ മലയാളത്തിൽ ഗ്രേഡ് എ പ്ലസ്,83.6% മാർക്ക് നേടിയ പഠനത്തിൽ മിടുക്കിയായ പ്രജിത,പാലക്കാട് ജില്ലക്ക് പുതിയ പ്രതീക്ഷയാണ്.
Post a Comment