തച്ചമ്പാറ മുതുകുറുശ്ശി റോഡ് നെല്ലിക്കുന്ന് റോഡിന് അരികിലായി കുഴിച്ച കുഴിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിൽ
തച്ചമ്പാറ: തച്ചമ്പാറ മുതുകുറുശ്ശി റോഡിന് അരികിലായി പൈപ്പ് ലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ച കുഴികൾ റോഡിന് ഭീഷണിയാകുന്നു. പ്രവർത്തനം കഴിഞ്ഞ് ഏറെ നാളായിട്ടും കുഴികൾ മൂടാത്തത് ജനങ്ങൾക്കിടയിൽ ചർച്ച വിഷയം ആകുന്നു. ഭാരം നിറച്ചു വരുന്ന വാഹനങ്ങൾ ഈ കുഴികൾക്ക് സമീപത്തായി പോകുമ്പോൾ റോഡിന് ബലക്ഷയം സംഭവിച്ച് റോഡ് തകരാൻ സാധ്യത വളരെ ഏറെയാണ്. മഴ സമയങ്ങളിൽ റോഡിന് ചേർന്നുള്ള കുഴികളിൽ വെള്ളം എത്തുകയും ടാറിങ്ങിന് താഴെയുള്ള മണ്ണ് ഇടിഞ്ഞ് റോഡ് തകരുവാനും സാധ്യത കാണുന്നു. നിലവിൽ പ്രവർത്തനങ്ങൾ കഴിഞ്ഞ് മൂടാനുള്ള കുഴികളിൽ പ്ലാസ്റ്റിക് കവർ കൊണ്ടുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും തള്ളിയിട്ടുണ്ട്. മാലിന്യം തള്ളിയതിനെ തുടർന്ന് ദുർഗന്ധവും പ്രദേശത്ത് ഉണ്ട്.പൈപ്പ് ലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി പലഭാഗങ്ങളിലായി റോഡിന്റെ അരിക്ക് തകർന്നും കാണപ്പെടുന്നു.വർഷങ്ങളോളം കാത്തിരുന്നു ലഭിച്ച റോഡ് പൈപ്പ് ലൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി കേടുപാടുകൾ സംഭവിക്കാതിരിക്കുവാൻ വേണ്ടി വേണ്ടപ്പെട്ട അധികാരികൾ ഉടനടി വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
Post a Comment