വിസ്ഡം ജില്ലാ സർഗ വസന്തം: ഓഫ് സ്റ്റേജ് മത്സരങ്ങൾ സമാപിച്ചു

 

മണ്ണാർക്കാട്:വിസ്ഡം പാലക്കാട്‌ ജില്ല എജ്യൂക്കേഷൻ ബോർഡ് സംഘടിപ്പിക്കുന്ന 'സർഗവസന്തം' മദ്റസ കലാമേളയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾ സമാപിച്ചു.മണ്ണാർക്കാട് ചോമേരി മദ്റസയിൽ എടത്തനാട്ടുകര, അലനല്ലൂർ,മണ്ണാർക്കാട്, തച്ചമ്പാറ മണ്ഡലങ്ങളിലെ പ്രതിഭകൾ പങ്കെടുത്തു.വിസ്ഡം ജില്ലാ ജോയിൻ്റ് സെക്രട്ടറിഒ. മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു.എം. അബ്ദുറസാഖ് സലഫി അധ്യക്ഷത വഹിച്ചു.പി.മുജീബ് സലഫി,സലിം തച്ചമ്പാറ, ഉബൈദ് തെങ്കര എന്നിവർ പ്രസംഗിച്ചു.വി.ടി. സമീർ എടത്തനാട്ടുകര, മൻഷൂക്ക് കൊടിയംകുന്ന്,ഷമീർ വാഴമ്പുറം,അനസ് തച്ചമ്പാറ,മുംതാസ് ചിരട്ടക്കുളം റഹന എടത്തനാട്ടുകര എന്നിവർ നേതൃത്വം നൽകി.കിഡ്സ്, ചിൽഡ്രൻ, സബ് ജൂനിയർ,ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പ്രതിഭകൾ മാറ്റുരച്ചു.നവംബർ 10ന് പാലക്കാട് വെച്ച് സ്റ്റേജ് മത്സരങ്ങളും നടക്കും.

Post a Comment

Previous Post Next Post