പാലക്കയം: തച്ചമ്പാറ പഞ്ചായത്തിൽ പാലക്കയത്തു പ്രവർത്തിച്ചിരുന്ന പന്നി ഫാം അടച്ചുപൂട്ടി കെട്ടിടം ഉൾപ്പെടെ പൊളിച്ചു നീക്കി. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു പഞ്ചായത്തിൻ്റെ നടപടി.പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്താണു പന്നി ഫാമിനു ലൈസൻസ് അനുവദിച്ചത്.ഇതിനെതിരെ പരിസരവാസികളുടെ പരാതി ഉയരുകയും കോടതിയിൽ കേസ് നൽകുകയും ചെയ്തിരുന്നു.തുടർന്നു നിലവിലെ ഭരണ സമിതി പന്നി ഫാമിനുള്ള ലൈസൻസ് പുതുക്കി നൽകിയില്ല.കൂടാതെ പരിസരവാസി കൾക്കൊപ്പം കേസിൽ കക്ഷിചേരുകയും ചെയ്തു.ഫാം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് അന്വേഷണ റിപ്പോർട്ട് കോടതിക്കു നൽകിയിരുന്നെന്നു പഞ്ചായത്ത് അധ്യക്ഷൻ ഒ.നാരായണൻകുട്ടി പറഞ്ഞു.നടപടിക്കെതിരെ ഫാം ഉടമയ്ക്കു കോടതിയിൽ നിന്നു സ്റ്റേ ലഭിച്ചിരുന്നു.എന്നാൽ സ്‌റ്റേ നീക്കിയതിനെ തുടർന്നു പഞ്ചായത്ത് ഫാം അടച്ചു പൂട്ടുന്നതിനു നോട്ടിസ് നൽകി. ഇരുനൂറിലധികം പന്നികൾ ഉണ്ടായിരുന്ന ഫാമിൽ 16 പന്നികൾ ബാക്കിയുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു.തുടർന്ന് അധ്യക്ഷൻ ഒ.നാരായണൻ കുട്ടി,അബൂബക്കർ മുച്ചീരിപ്പാടം, സെക്രട്ടറി രാജീവ്, വെറ്ററിനറി ഡോക്ടർ അപർണ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അരുണ, ക്ലാർക്ക് വിശ്വനാഥൻ കൽപാത്തി എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തുകയും ഫാമിലെ മുഴുവൻ പന്നികളെയും ഒഴിവാക്കി കെട്ടിടം പൊളിച്ചു മാറ്റിയെന്ന് ഉറപ്പാക്കി.
പാലക്കയത്തു പ്രവർത്തിച്ചിരുന്ന പന്നി ഫാം അടച്ചുപൂട്ടി കെട്ടിടം ഉൾപ്പെടെ പൊളിച്ചു നീക്കി
The present
0
Post a Comment