കല്ലടിക്കോട് : ഡിസംബറിൽ നടക്കുന്ന കരിമ്പ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ സുവർണ്ണജൂബിലി(50 വർഷം) ആഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണം ഡിസംബർ ഒന്ന് ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കരിമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കും.ഒരു വർഷത്തെ ആഘോഷപരിപാടികളാണ് ഈ കാലയളവിൽ സ്കൂൾ ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, പി ടി എ അംഗങ്ങൾ കാര്യങ്ങൾ വിശദീകരിച്ചു.യോഗത്തിൽ പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ, ഹെഡ്മാസ്റ്റർ എം. ജമീർ, പിടിഎ പ്രസിഡന്റ് കെ രാധാകൃഷ്ണൻ, എസ് എം സി ചെയർമാൻ പി കെ എം മുസ്തഫ, പിടിഎ എസ്ക്യൂട്ടീവ് അംഗം കെ വി ഷാഹിദ, അധ്യാപകരായ പി.ഭാസ്കരൻ, സി എസ് രാജേഷ് എന്നിവർ പങ്കെടുത്തു.
സുവർണ്ണജൂബിലി ആഘോഷം സ്വാഗതസംഘം രൂപീകരണം ഡിസംബർ ഒന്ന് ഞായറാഴ്ച്ച
The present
0
Post a Comment