മൈലംപുള്ളിയിൽ ഗ്രാമീണ പാതയിൽ പുലിയെ കണ്ടതായി അഭ്യൂഹം

 

മുണ്ടൂർ:മൈലംപുള്ളിയിൽ പുലിയെ കണ്ടതായി അഭ്യൂഹം.പാറപ്പള്ള വീട്ടിൽ മനോജ് ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാത്രി വീട്ടിലേക്കു പോകുന്ന വഴി ഗ്രാമീണ പാതയിലാണ് പുലിയെ കണ്ടത്. വാഹനത്തിൻ്റെ വെളിച്ചത്തിൽ വ്യക്ത്‌തമായി കണ്ടതായി മനോജ് പറയുന്നു. തുടർന്ന് ഇവിടെ നിന്നും പുലിയുടെ പാദം എന്നു കരുതുന്ന അടയാളവും കണ്ടത്തി.പ്രദേശത്തെ വഴി വിളക്കുകൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.അതേസമയം, കഴിഞ്ഞ മാസം കയറൻക്കാവിനു സമീപം പത്രം വിതരണം ചെയ്യുന്നയാൾ പുലിയെ കണ്ടിരുന്നു. പ്രദേശത്തെ മലയിൽ പുലി ഉള്ളതിനാൽ ഇവയുടെ സാന്നിധ്യം തളളിക്കളയാനാകില്ല. വേലിക്കാട് ജനവാസ മേഖലയിൽ കാട്ടുപന്നി,മലമ്പാമ്പ്,തുടങ്ങി ഒട്ടേറെ വന്യമൃഗങ്ങൾ വ്യാപകമായി എത്തുന്നുണ്ട്.വന്യമൃഗങ്ങൾ കൂട്ടമായി നാട്ടിലെത്തുന്നത് റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്കും പുലർച്ചെ പത്രം,പാൽ വിതരണം നടത്തുന്നവർക്കും വെല്ലുവിളി ഉയർത്തുന്നു.

Post a Comment

Previous Post Next Post