വെട്ടത്തൂർ :അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക, അപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷാപാഠങ്ങൾ പകർന്നു നൽകുക, വിദ്യാർത്ഥികളുടെ കർമ്മശേഷിയെ സമൂഹനന്മക്കായി പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ വെട്ടത്തൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് ട്രോമാ കെയർ പരിശീലനം സംഘടിപ്പിച്ചു.യൂണിറ്റിന് കീഴിലുള്ള സന്നദ്ധം പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.മലപ്പുറം ജില്ലാ ട്രോമാകെയർ മേലാറ്റൂർ സ്റ്റേഷൻ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ലാ ട്രോമാകെയർ ട്രെയിനർ മൻസൂർ പട്ടിക്കാട് പരിശീലനത്തിന് നേതൃത്വം നൽകി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഒ.മുഹമ്മദ് അൻവർ, എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് അസ്‌ലം,ഫാത്തിമത്ത് ശർമിനാസ്,ലിഖിത സുരേഷ് എന്നിവർ സംസാരിച്ചു.പ്രഥമ ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങൾ പ്രായോഗികമായി പരിശീലിക്കാൻ ഓരോ വിദ്യാർത്ഥിക്കും സാധിക്കുന്ന വിധമായിരുന്നു ക്യാമ്പ്. എൻ.എസ്.എസ് ലീഡർമാരായ മുഹമ്മദ് സുദൈസ്,മുഹമ്മദ് ഹനസ്,ഷാസിയ മോൾ, ഷിംല ഷെറിൻ എന്നിവർ നേതൃത്വം നൽകി.
Post a Comment