ട്രെയിനിൽ നിന്ന് നഴ്സ‌ിങ് വിദ്യാർഥിനി വീണു മരിച്ചു

 

തച്ചമ്പാറ:സേലത്തിനു സമീപം ട്രെയിനിൽ നിന്നു വീണ് നഴ്സിങ് വിദ്യാർഥിനി മരിച്ചു. തച്ചമ്പാറ മാച്ചാംതോട് സ്വദേശി ഈറ്റാനിയിൽ വീട്ടിൽ സജി ജോസഫിൻന്റെ മകൾ സാനിയ സജി (19) ആണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിന്റെ ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യവേ വ്യാഴാഴ്ച രാത്രി ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. സേലത്തിനടുത്തുള്ള മാഗ്‌നാസൈറ്റ് ജങ്ഷനിലായിരുന്നു അപകടമെന്ന് റെയിൽവേ പോലീസ് പറഞ്ഞു.രാത്രി ശുചിമുറിയിൽ പോകാനായി വാതിലിനു സമീപമെത്തിയപ്പോൾ പുറത്തേക്കു വീണതാണെന്നു സംശയിക്കുന്നു.ചെന്നൈയിൽ നിന്ന് പാലക്കാട് വരെയുള്ള ടിക്കറ്റ് വിദ്യാർഥിനിയുടെ കൈ യിലുണ്ടായിരുന്നു.യാത്രക്കാർ വിവരമറിയിച്ചതിനനുസരിച്ച് റെയിൽവേ പോലീസ് സ്ഥലം പരിശോധിച്ചു സാനിയ സജിയെ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു. ചെന്നൈ കാട്ടാങ്കൊളത്തൂർ എസ്ആർഎം കോളജിൽ ബിഎസ്‌സി നഴ്‌സിങ് രണ്ടാം വർഷ വിദ്യാർഥിയാണ് സാനിയ സജി. സംസ്കാരം ഇന്ന് രാവിലെ 10ന് പൊന്നാങ്കോട് ഫെറോന പള്ളി സെമിത്തേരിയിൽ. അമ്മ:ബിൻസി, സഹോദരി: സ്നേഹ.

Post a Comment

Previous Post Next Post