മണ്ണാർക്കാട് : മുക്കണ്ണത്ത് വീണ്ടും കാട്ടുപന്നി ബൈക്കിൽ ഇടിച്ച് അപകടം.യുവാവിന് ഗുരുതരപരിക്ക്. കോങ്ങാട് സ്വദേശി വി.എ. രതീഷ് (42) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ നാട്ടുകാർ ചേർന്ന് ചികിത്സക്കായി വട്ടമ്പലം മദർ കെയർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.മണ്ണാർക്കാട് നിന്നും കോങ്ങാട്ടേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട രതീഷ്.മുക്കണ്ണത്ത് ഇതേ സ്ഥലത്ത് കഴിഞ്ഞ മാസം 12 നാണ് റോഡിന് കുറുകെ ചാടിയ പന്നിയിടിച്ച് ബൈക്ക് യാത്രികനായ കാരാക്കുറുശ്ശി തോർക്കാടൻ മുഹമ്മദ് ആഷിക്ക് (32) മരണപ്പെട്ടത്.
Post a Comment