തച്ചമ്പാറ: എംഎസ്എഫ് തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കെ എം സീതി സാഹിബ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ ആൻഡ് എഡ്യൂക്കേഷനൽ എക്സലൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം, “എഡ്കോൺ” ഡിസംബർ 26ന് തച്ചമ്പാറ കെ ജി എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.മണ്ണാർക്കാട് നിയോജക മണ്ഡലം എം എൽ എ അഡ്വ. എൻ ഷംസുദ്ദീൻ, പെരിന്തൽമണ്ണ നിയോജകമണ്ഡലം എം എൽ എ നജീബ് കാന്തപുരം, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, കരിയർ സ്പെഷലിസ്റ്റുകളായ പി. സുരേഷ് കുമാർ, യഹിയ ചങ്ങരംകുളം തുടങ്ങിയവർ പങ്കെടുക്കും. സമ്മേളന ലോഗോ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കളത്തിൽ അബ്ദുള്ള പ്രകാശനം നിർവഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സലാം തറയിൽ, നിസാമുദ്ദീൻ പൊന്നംകോട്, എം ഹമീദ് ഹാജി, എം. കുഞ്ഞിമുഹമ്മദ്, ഷാനവാസ് ചൂരിയോട്, എം എസ് എഫ് നേതാക്കളായ വസീം മാലിക്ക് ഓട്ടുപാറ, സബാഹ് നിഷാദ്, മുഹ്സിൻ വാഫി പൊന്നംകോട്, ജാസിം മാലിക്ക്, ഫർസീൻ തച്ചമ്പാറ എന്നിവർ സംബന്ധിച്ചു.
എജുക്കേഷനൽ കോൺഫറൻസ് 26ന് തച്ചമ്പാറയിൽ
The present
0
Post a Comment