കേരള ജേർണലിസ്റ്റ്സ് യൂണിയൻ പ്രാദേശിക ഭാരവാഹികളെ തെരഞ്ഞെടുത്തു

 

മണ്ണാർക്കാട് :ക്ഷേമനിധി ഉൾപ്പെടെയുള്ള പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ സർക്കാരിൽ നിന്ന് നേടിയെടുക്കാൻ സംഘടന കാര്യങ്ങൾ ശക്തമാക്കണം.മണ്ണാർക്കാട് മേഖലയിൽ കെജെയുവിൻ്റെ പ്രവർത്തനം സജീവമാക്കാനും, മാധ്യമ രംഗത്ത് വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നവരെ ചേർത്തു നിർത്താനും യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.ജില്ലാ ട്രഷറർ സി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ പ്രസിഡന്റ് വി.എം.ജയപ്രകാശ് അധ്യക്ഷനായി.ജില്ലാ ഭാരവാഹികളായ കെ.ഇസ്മായിൽ,സി. ഉണ്ണികൃഷ്ണൻ,ഗിരീഷ് കുമാർ,ജെസി എം.ജോയ്,വി.പ്രശോഭ്,അജിൻസൺ, മുഹമ്മദ് റാഷിദ്,രതീഷ് നെച്ചുള്ളി എന്നിവർ സംബന്ധിച്ചു. മാധ്യമ പ്രവർത്തനം ഉത്തരവാദിത്തത്തോടെ ചെയ്യാൻ ബാധ്യതപ്പെട്ട കാര്യമാണ്.അപൂർണമായ വിവരങ്ങളിൽനിന്ന് തുടങ്ങി പൂർണമായ വാർത്ത നേരോടെ സ്വരൂപിക്കുകയും വസ്‌തുതകൾ പൊതുവിടത്തിൽ സമ്പൂർണമായി സ്ഥാപിക്കുകയും ചെയ്യുന്നതാണ് മാധ്യമങ്ങളുടെ ജോലി.ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുമ്പോഴും ഭരണകൂടങ്ങൾ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിരക്ഷ നൽകുന്നില്ല.യൂണിറ്റ്,ജില്ല സമ്മേളനത്തോടനുബന്ധിച്ച് കൂട്ടായ്മയും പ്രവർത്തനവും സജീവമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് ഗിരീഷ് ഗുപ്ത,ജനറൽ സെക്രട്ടറി എസ്. സുനിൽ,ട്രഷറർ ബിജു പോൾ,വൈസ് പ്രസിഡൻ്റുമാരായി ഷഹ്‌മർ ഷാ,സമദ് കല്ലടിക്കോട്,ജോയിൻ്റ് സെക്രട്ടറിമാരായി പ്രേം രാജ്,തൻസീർ അസ്‌ലം എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post