സാമൂഹ്യസൗഹാർദ്ദം നിലനിർത്താൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങുക: പാലക്കാട് സൗഹൃദവേദി

 

പാലക്കാട്സാമൂഹിക സൗഹാർദവും സമാധാനവും സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സൗഹൃദ വേദി സംഘടിപ്പിച്ച വൈവിധ്യമാണ് ഇന്ത്യ ക്രിസ്മസ് മീറ്റ് ആവശ്യപ്പെട്ടു.പാലക്കാട് സൗഹൃദവേദി യാക്കര സെൻ്റ് മേരിസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് മീറ്റ് സൗത്ത് സുഡാൻ മുൻ അംബാസഡർ ശ്രീകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.'സാംസ്കാരിക വൈവിധ്യവും ബഹുസ്വരതയും നിലനിർത്താൻ എല്ലാവരും രംഗത്തിറങ്ങേണ്ട സന്ദർഭമാണിത്, സാഹോദര്യവും സ്നേഹവുമാ നമ്മുടെ മുഖമുദ്ര.ഇത്തരം സൗഹൃദ കൂട്ടായ്മകൾ വ്യാപകമായി നാടൊട്ടുക്കും വ്യാപകമായി നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സൗഹൃദ വേദി ജനറൽ കൺവീനർ അഡ്വക്കേറ്റ് മാത്യു തോമസ് അധ്യക്ഷനായി.റിട്ടയേഡ് എസ് പി വിജയൻ, ഡിവൈഎസ്പി വിഎസ് മുഹമ്മദ് കാസിം, അഡ്വക്കേറ്റ് വി പ്രേമനാഥ്, റിട്ട മൈനോറിറ്റി ന്യൂനപക്ഷ കമ്മിറ്റി ജോയിൻറ് ഡയറക്ടർ ഇബ്രാഹിം,എൻജിനീയർ എൻ സി ഫാറൂഖ്,ദീപ ജയപ്രകാശ്,അഡ്വ. രാജേഷ്,കെ പി അലവി ഹാജി,പി എം ബഷീർ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നുസൗഹൃദവേദി വൈസ് ചെയർമാൻ എംപി മത്തായി മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ എം സുലൈമാൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post