മരണപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകണം

 

കല്ലടിക്കോട് :കരിമ്പ അപകടത്തില്‍ ജീവന്‍ നഷ്ടമായ നാല് കുഞ്ഞുങ്ങളുടെ കുടുംബത്തിന് അടിയന്തരമായി സഹായം നൽകാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് പി ഡി പി നേതാക്കൾ പറഞ്ഞു.ദുരന്തത്തിൽ മരണപ്പെട്ട പിഞ്ചോമനകളുടെ വീടുകൾ പിഡിപി നേതാക്കന്മാർ സന്ദർശിച്ചു.പിഡിപി  മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി,സംസ്ഥാന നേതാക്കന്മാർ ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു.   ദുരന്ത മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് കരിമ്പ പ്രദേശം.നാഷണൽ അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമ്മാണം ഇവിടെ വ്യക്തമാവുകയാണ്. പനയമ്പാടം വളവ് യുദ്ധകാല അടിസ്ഥാനത്തിൽ  നിവർത്തി ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകും.അതുപോലെ നാഷണൽ ഹൈവേ റൂട്ടിൽ മണ്ണാർക്കാട് മുതൽ പാലക്കാട് വരെയുള്ള ചില ഭാഗങ്ങളിൽ കൊടും വളവുകൾ നിവർത്തി അതിന്റെ യഥാർത്ഥ രൂപത്തിൽ ആക്കി ജനങ്ങളോട് സർക്കാർ ആത്മാർത്ഥത കാണിക്കണമെന്നും അപകട വളവുകളിൽ പോലീസ് നിയന്ത്രണവും അതുപോലെ വേഗനിയന്ത്രണവും ഏർപ്പെടുത്തണമെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുത്തു മൗലവി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കുന്നത് വരെ സമരമുഖത്ത് ജനങ്ങളുടെ കൂടെ ഉ ണ്ടാവുമെന്ന് പിഡിപി ജില്ലാ പ്രസിഡണ്ട് കെ.കെ. ഷാഹുൽ പറഞ്ഞു. മണ്ണാർക്കാട് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മച്ചിങ്ങൽ പട്ടാമ്പി മണ്ഡലം പ്രസിഡണ്ട് ബഷീർ പട്ടാമ്പി മണ്ണാർക്കാട് മണ്ഡലം വൈസ് പ്രസിഡണ്ട് ഓക്കേ അബ്ദുല്ല മുസ്‌ലിയാർ ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദാലി പട്ടാമ്പി മണ്ഡലം സെക്രട്ടറി അബൂബക്കർ ഐ എസ് എഫ് നേതാവ് ബാദുഷ കുരുക്കൾ മണ്ണാർക്കാട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post