വെട്ടത്തൂരിനെ ഹരിതാഭമാക്കാൻ ഗ്രാമ ഹരിത സമിതി

 

അലനല്ലൂർ :സാമൂഹിക പങ്കാളിത്തത്തോടെ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുക, പരിസ്ഥിതി പ്രവർത്തനങ്ങളിൽ പുതുതലമുറയെ കണ്ണികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള വനം വന്യജീവി വകുപ്പ് മലപ്പുറം സാമൂഹ്യ വനവൽകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വെട്ടത്തൂർ ആസ്ഥാനമാക്കി ഗ്രാമ ഹരിത സമിതി രൂപീകരിച്ചു. വെട്ടത്തൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റ്, നല്ല പാഠം യൂണിറ്റ്എന്നിവയുടെ സഹകരണത്തോടെ വെട്ടത്തൂർ പാലിയേറ്റീവ് ക്ലിനിക് ഹാളിൽ വെച്ച് നടന്ന ഗ്രാമ ഹരിത സംഗമം വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.എം മുസ്തഫ ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി മലപ്പുറം ഡിവിഷൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്രീ മുഹമ്മദ് സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. വനേതര പ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിന് പങ്കാളിത്ത വനപരിപാലന മാതൃകയുടെ വ്യാപനം എന്ന രീതിയിൽ സംസ്ഥാന വനം വകുപ്പ് മുന്നോട്ടുവച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളാണ് ഗ്രാമ-ബ്ലോക്ക് ഹരിത സമിതികൾ എന്ന് അദ്ദേഹം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ വാർഡ് മെമ്പർമാരായ ജലീൽ കണക്കപ്പിള്ള, ഹംസക്കുട്ടി, ബ്ലോക്ക് ഹരിത സമിതി പ്രസിഡണ്ട് റഷീദ് പേരയിൽ, പാലിയേറ്റീവ് സെന്റർ ചെയർമാൻ അബ്ദുറഹിമാൻ, വെട്ടത്തുർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ ഒമുഹമ്മദ് അൻവർ, ഗ്രീൻ കൺസർവെറ്റർ കെ.പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പി.എസ് നിഷാൽ സ്വാഗത പ്രഭാഷണവും സമിതി മെമ്പർ സെക്രട്ടറി എസ്.അമീൻ നന്ദി പ്രകാശനവും നിർവഹിച്ചു.ശംസുദ്ധീൻ പച്ചീരി -പ്രസിഡണ്ട്‌,ഭാനുമതി പി വി -വൈസ് പ്രസിഡണ്ട്‌, സൈഫുന്നീസ കെ -ഖജാൻജി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ആദ്യ ഗ്രാമ ഹരിത സമിതിയാണ് വെട്ടത്തൂർ സമിതി.റേഞ്ച് ഫോറെസ്റ്റ് ഓഫീസർ പ്രവർത്തക സമിതി -ഭാരവാഹി തിരഞ്ഞെടുപ്പിന് വരണാധികാരിയായി.

Post a Comment

Previous Post Next Post