ആ പരാമർശം തെറ്റാണ്. ഇതാണ് ശരിയായ പ്രയോഗം കല്ലടിക്കോടൻ മല കറുത്താൽ കാങ്കപ്പുഴ നിറയും

ദയവായി തിരുത്തി വായിക്കാൻ അപേക്ഷ:

   കല്ലടിക്കോടിനെക്കുറിച്ച് ഒരു പതിറ്റാണ്ട് മുമ്പ് ഗൾഫ് പത്രത്തിൽ ഞാൻ എഴുതിയ ഫീച്ചറിൽ, തെറ്റായി അച്ചടിച്ചു വന്ന ഒരു വാചകം വിവിധ മലയാളം ബ്ലോഗുകളിലും ഗവേഷക പ്രബന്ധങ്ങളിലും പലരും തെറ്റായി അതേപടി ചേർത്തു കാണുന്നു.'കല്ലടിക്കോടൻ മല കറുത്താൽ കാങ്കപ്പുഴ നിറയും'എന്ന പഴമക്കാരുടെ പ്രയോഗമാണ് ഞാൻ അതിൽ എഴുതിയത്.എന്നാൽ കുന്തിപ്പുഴ എന്നാണ് അച്ചടിച്ചു വന്നത്.തൃത്താല മണ്ഡലത്തിലെ കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിഡ്ജ്‌ ഇപ്പോൾ നിർമാണം പൂർത്തിയായിരിക്കുന്നു.ഉദ്‌ഘാടനത്തിന് സജ്ജമായ ഈ വേളയിലും ആ പ്രയോഗം പലരും തെറ്റായി ചേർത്തു കാണുന്നതിൽ അതിയായ ഖേദമുണ്ട്.

  ഭാരതപ്പുഴയുടെ സുന്ദര കാഴ്ചയോടൊപ്പം തൃത്താലയുടെയും കുറ്റിപ്പുറത്തിന്റെയും മുഖച്ഛായ തന്നെ മാറുന്ന,പട്ടാമ്പി ഭാഗത്തുനിന്നും കുറ്റിപ്പുറം കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രാ ദൂരവും ഗണ്യമായി കുറയുന്ന ഒന്നായിരിക്കുന്നു കുമ്പിടിക്കടുത്തുള്ള കാങ്കപ്പുഴ പാലം.


കല്ലടിക്കോടൻ മലയിലെ മാഞ്ഞുപോയ മഴവില്ലുകൾ | Malayalam News https://www.malayalamnewsdaily.com/node/6936/sunday-plus

Post a Comment

Previous Post Next Post