പാലക്കാട്: സീനിയർ സിറ്റിസൺസിനുള്ള റയിൽവേ യാത്രാനുകൂല്യം പുന:സ്ഥാപിക്കണമെന്ന് ഡി.സി.സി. പ്രസിഡണ്ട് എ.തങ്കപ്പൻ ആവശ്യപ്പെട്ടു. സീനിയർ സിറ്റിസൺസ്കോൺഗ്രസ്സ് പാലക്കാട് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീനിയർ സിറ്റിസൺസ്കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.സി. കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. പി.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ സേവനത്തിൽ ഹോണററി ഡോക്ടറേറ്റ് നേടിയ സീനിയർ സിറ്റിസൺ സംസ്ഥാന സെക്രട്ടറി ഡോ. പി.പി. വിജയകുമാറിനെ പൊന്നാടയണിയിച്ചും, മൊമെൻ്റോ നല്കിയും ഡി.സി.സി. പ്രസിഡണ്ട് എ.തങ്കപ്പൻ ആദരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എച്ച്.എ. സത്താർ, വൈസ് ചെയർമാൻമാരായ ഡോ.എ. ശിവരാമകൃഷ്ണൻ, കെ.ടി. പുഷ്പവല്ലി നമ്പ്യാർ, ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി എച്ച്. മുബാറക്ക് ഡി.വനരാജ് എന്നിവർ പ്രസംഗിച്ചു.പോലീസ് സ്റ്റേഷൻ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിഗണന വയോജനങ്ങൾക്ക് ഉണ്ടാവണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് കൺവെൻഷൻ ആവശ്യപ്പെട്ടു.
പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി, ഡി. വനരാജ് ( പ്രസിഡണ്ട്) വി.മോഹനൻ, എൻ.കെ. ജയരാജൻ ( വൈസ് പ്രസിഡണ്ടുമാർ) എം.അഹമ്മദ്ബാബു (ജനറൽ സെക്രട്ടറി) വി.വി. ബാലകൃഷ്ണൻ, എസ്. ആബിദ(സെക്രട്ടറിമാർ) പി.കെ. ജയൻ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment