കല്ലടിക്കോട് ജി എൽ പി സ്കൂൾ 'ശതപൂർണ്ണിമ' എം എൽ എ ശാന്തകുമാരിയും നൃത്തവിരുന്ന് ചലച്ചിത്ര നടി ബീന ആർ ചന്ദ്രനും ഉദ്ഘാടനം ചെയ്യും

 

കല്ലടിക്കോട് ജി എൽ പി സ്കൂൾ 'ശതപൂർണ്ണിമ' ഡിസംബർ 6,7,(വെള്ളി,ശനി) പകൽ 5 ന് സ്കൂൾ അങ്കണത്തിൽ നടത്തുന്നതായി സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അറിവിന്റെ കിരണമായി ഒരു ശതകത്തിനപ്പുറം ഉദിച്ചുയർന്ന പൈതൃകവിദ്യാലയമാണ് കല്ലടിക്കോട് ജി എൽ പി സ്കൂൾ.കല്ലടിക്കോടും സമീപപ്രദേശങ്ങളിലും വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നാടിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രശോഭിക്കാൻ തുടങ്ങിയിട്ട് നൂറ് വർഷം തികയുന്നു.കല്ലടിക്കോടൻ മലയുടെ താഴ് വരയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയം ഇപ്പോ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു കുതിച്ചു കൊണ്ടിരിക്കുകയാണ്.   സാധാരണക്കാരന് അറിവിന് വെളിച്ചം അപ്രാപ്യമായിരുന്ന കാലഘട്ടത്തിലായിരിന്നു സ്കൂളിന്റെ ഉദയം.1924 ജനുവരിയിൽ ഈ സ്കൂൾ കൃഷ്ണൻ എഴുത്തച്ഛൻ മേലേമഠം ഓലഞ്ചേരി പ്രദേശത്ത് എഴുത്തു പള്ളിക്കൂടമായി ആരംഭിച്ച് തുടങ്ങിയതാണ് പിന്നീട് ഈ സ്ഥാപനം സർക്കാറിന് വിട്ടുകൊടുത്തു.സ്ഥലം അധികാരിയായിരുന്ന എം.ചെല്ലപ്പൻ നായർ സ്രാമ്പിക്കൽ പ്രദേശത്ത് നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ തുടർന്ന് പ്രവർത്തിച്ചു.വർഷങ്ങൾക്കുശേഷം ടി.പി.കുഞ്ഞുണ്ണിക്കുറുപ്പ് കല്ലടിക്കോട് ടി.ബി.ജംഗ്ഷനിൽ യു.പി. സ്കൂളിനു സമീപം നിർമ്മിച്ച കെട്ടിടത്തിലേക്ക് ജിഎൽപി സ്കൂളിന്റെ പ്രവർത്തനം മാറ്റുകയുണ്ടായി.1998-ല്‍ എ.കെശിവരാമനിൽ നിന്ന് ലഭിച്ച സ്ഥലത്ത് വിവിധ സർക്കാർ ഏജൻസികൾ നിർമ്മിച്ചു നൽകിയ കെട്ടിടങ്ങളിലാണ് വിദ്യാലയം ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.പ്രീ പ്രൈമറി പ്രൈമറി വിഭാഗങ്ങളിലായി പഠിക്കുന്ന മുന്നൂറിലധികം വിദ്യാർത്ഥികൾപഠിക്കുന്നു.പതിനെട്ടു ജീവനക്കാരുമുണ്ട്. സ്ഥാപനത്തിന്റെ നൂറാം വാർഷികാഘോഷം 2024 വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടികളായാണ് നടപ്പിലാക്കിയത്.ശത പൂർണിമ എന്ന പേരിലുള്ള ആഘോഷ പരിപാടികൾക്ക് തിരി തെളിയിച്ചത് കോങ്ങാട് എംഎൽഎ അഡ്വ.കെ.ശാന്തകുമാരിയാണ്.പൂർവ്വ വിദ്യാർത്ഥി സംഗമം,ഗുരുവന്ദനം, ഓട്ടൻതുള്ളൽ സോദോഹരണ ക്ലാസ്, നൂറാം വർഷം 100 തൈകൾ,വായനയുടെ ലോകത്തിൽ-മൊഴി 2024 (കഥ,കവിത,ചിത്രരചന ക്യാമ്പ്),ചങ്ങാതിക്കൂട്ടം, ബഷീറിനെ അറിയാം, സൈനികന് ആദരം, ആയുർവേദ മെഡിക്കൽ ക്യാമ്പ്,സർഗോത്സവം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ഇതുവരെ നടന്നു.2024 ഡിസംബർ 6,7 (വെള്ളി ശനി ) 5 മണിക്ക് നടക്കുന്ന ശതപൂർണിമ ആഘോഷ പരിപാടികൾ എം എൽ എ കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും.നൃത്ത വിരുന്നും നാടൻപ്പാട്ടും,സംസ്ഥാന മികച്ച ചലച്ചിത്ര നടി അവാർഡ് ജേതാവായ ബീന ആർ ചന്ദ്രന്റെ ഏകപാത്ര നാടകമായ ഒറ്റഞാവൽമരം എന്ന പ്രത്യേക പരിപാടിയും ശതപൂർണിമക്ക് നിറപ്പകിട്ടേകും. പ്രധാന അധ്യാപിക ടി കെ ബിന്ദു, സീനിയർ അസിസ്റ്റന്റ് എം വിനോദ്,പിടിഎ പ്രസിഡന്റ് ജി. വിജയൻ, എം പി ടി എ പ്രസിഡന്റ് രമ്യ അനിൽകുമാർ, എസ്.എം.സി ചെയർമാൻ ജംഷീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post