കല്ലടിക്കോട്:കേരള ജേർണലിസ്റ്റ് യൂണിയൻ (KJU) കല്ലടിക്കോട് യൂണിറ്റ് സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ജില്ല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു. കല്ലടിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് രാജേഷ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുബ്രമണ്യൻ മുഖ്യപ്രഭാഷണം നടത്തി. സുജിത് കല്ലടിക്കോട് സ്വാഗതവും സുധേഷ് കടമ്പഴിപ്പുറം, നന്ദിയും പറഞ്ഞു.മാത്യു കല്ലടിക്കോട്, നിഷാന്ത്, നഹ്മത്തുള്ള ,വേണു കോങ്ങാട്, അജിത് മുണ്ടൂർ , ഹരിഗോവിന്ദൻ ,രാഹുൽ രാമചന്ദ്രൻ,രാധിക , മിഥില ,തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികൾ:പ്രസിഡന്റായി രാജേഷ് , വൈസ് പ്രസിഡന്റുമാരായി വേണു കോങ്ങാട്, മാത്യു കല്ലടിക്കോട്, ജനറൽ സെക്രട്ടറിയായി സുജിത് , ജോയിന്റ് സെക്രട്ടറിമാരായി നിഷാന്ത്, രാഹുൽ രാമചന്ദ്രൻ , ട്രഷററായി സുധീഷ് കടമ്പഴിപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment