കരിമ്പ :പനയംപാടത്ത് നാലു കുട്ടികൾ അപകടത്തിൽ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാറിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി കരിമ്പ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പ്രതിക്താമകമായി കുന്ന് ഇടിക്കൽ പ്രതിഷേധത്തോടെ തുടങ്ങിയ പരിപാടിയിൽ ഈ മേഖലയിലെ റോഡഅപകടങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക, മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുക, റോഡ് നവീകരണത്തിലെ അപാകതകൾ പരിഹരിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു . കച്ചേരിപടിയിൽ നിന്നും തുടങ്ങിയ റാലി പനയംപാടത്ത് പൊതുയോഗത്തോടെ അവസാനിച്ചു . ബിജെപി ജില്ല പ്രസിഡന്റ് കെ എം ഹരിദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. താണാവ് മുതൽ നാട്ടുകൽ വരെയുള്ള റോഡ് നിർമ്മാണം നടത്തിയത് ഊരലുങ്കലാണ് അതിലെ അശാസ്ത്രിയതയാണ് ഈ അപകടങ്ങൾക്ക് കാരണമെന്ന് ബിജെപി ആരോപിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബി കെ ചന്ദ്രകുമാർ അധ്യക്ഷനായി ജില്ല സെക്രട്ടറി രവി അടിയത്ത്, മണ്ഡലം പ്രസിഡന്റ് പി. ജയരാജ്, ജയപ്രകാശ്, ഗോപാലകൃഷ്ണൻ പി വി, ഗോപാലകൃഷ്ണൻ, ബീനചന്ദ്രകുമാർ, രാജുകാട്ടുമറ്റം എന്നിവർ സംസാരിച്ചു.
പനയംപാടത്ത് നാലു കുട്ടികൾ അപകടത്തിൽ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാറിൻ്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി: ബിജെപി പ്രതിഷേധജ്വാല സംഘടിപ്പിച്ചു
The present
0
Post a Comment