തച്ചമ്പാറ:തച്ചമ്പാറ പഞ്ചായത്ത് നാലാം വാർഡ് കോഴിയോട് ഉപതിരഞ്ഞെടുപ്പ് മുതുകുറുശ്ശി യു.പി. സ്കൂളിൽ ഒരു ബൂത്തിൽ നാളെ ചൊവ്വാഴ്ച നടക്കും.പൊതുപ്രചാരണം ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐ.യുടെ ചാണ്ടി തുണ്ടുമണ്ണിൽ,യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥിയായി അലി തേക്കത്ത്, ബി.ജെ.പി.യു ടെ രവീന്ദ്രൻ എന്നിവരാണ് മത്സ് രിക്കുന്നത്.സി.പി.ഐ.യുടെ അംഗം ആയിരുന്ന ജോർജ് തച്ചമ്പാറ രാജിവെച്ചു ബി.ജെ.പി.യിലേക്കു പോയതി നെത്തുടർന്നാണ് വാർഡിൽ ഒഴിവുവന്നത്.പിന്നീട് അദ്ദേഹം ബി.ജെ.പി.യിൽ തുടർന്നില്ല.
തച്ചമ്പാറ പഞ്ചായത്ത് നാലാം വാർഡ് കോഴിയോട് ഉപതിരഞ്ഞെടുപ്പ് നാളെ
The present
0
Post a Comment