തച്ചമ്പാറ:ദേശീയ ഗ്രന്ഥശാലയിൽ ക്രിസ്തുമസ്സ് - നവവത്സര ആഘോഷം സംഘടിപ്പിച്ചു.സാക്കീർ ഹുസ്സൈൻ, എം.ടി. വാസുദേവൻ നായർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ശ്യാം ബെനഗൽ, എന്നീ പ്രതിഭകളുടെ നിര്യാണത്തിൽ ഡിജിറ്റൽ ഡിസ്പ്ലേയുടെ സഹായത്തോടെ അനുശോചനം കെ.ഹരിദാസൻ രേഖപ്പെടുത്തി. കഥകളി സംഗീത വിദ്യാർത്ഥി ദേവനന്ദയും, ശാസ്ത്രീയ സംഗീതാദ്ധ്യാപിക ഗീതയും ചേർന്ന് കേക്ക് മുറിച്ച് ആഘോഷം ഉൽഘാടനം ചെയ്തു. പി.സി. ജേക്കബ്ബ് ക്രിസ്തുമസ്സ് ആ ഘോഷത്തിൻ്റെ ചരിത്രം അവതരിപ്പിച്ചു. സാൻ്റാ ക്ലോസ്, പുൽക്കൂട്, ക്രിസ്തുമസ്സ് കരോൾ, കേക്ക് എന്നിവയുടെ ചരിത്രം എം.എൻ. രാമകൃഷ്ണ പിള്ള അവതരിപ്പിച്ചു. ബഷീർ, മുഹമ്മദലി ബുസ്താനി, എ. രാമകൃഷ്ണൻ, സി.കെ. കുഞ്ഞു മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. ഡോ. വി. എസ്സ്. സുനിൽ രാജ്, മോഹനൻ പുലാപ്പറ്റ, ജയൻ. കെ. ഇഷ, നിദ, സി.ഹരിദാസൻ ,ഗീത, നാസമെഹറിൻ, വത്സകുമാർ ബാബു, ഹരിദാസൻ.പി, നിത, കെ.കെ സഹദേവൻ, എം. നിർമ്മല, സുജാത, രജിത സുനോജ് എന്നിവർ ക്രിസ്തുമസ്സ് ഗാനങ്ങൾ ആലപിച്ചു. എം. സൗദാ മിനി നാടൻ പാട്ട്, സരള കുമാരി പുതുവൽസര ഗാനവും, ദേവനന്ദ കവിതയും ആലപിച്ചു.
തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ ക്രിസ്തുമസ്സ് നവവത്സര ആഘോഷം സംഘടിപ്പിച്ചു
The present
0
Post a Comment