കരിമ്പ:മട്ടുപ്പാവിൽ തുടങ്ങിയ കൃഷി കേന്ദ്രീകൃത സംരംഭക പ്രവർത്തനങ്ങൾക്ക്, ഇടക്കുറുശ്ശി കപ്പടം സ്‌കൂളിന് സമീപം താമസിക്കുന്ന ജയപ്രീതക്ക് ലണ്ടൻ ആസ്ഥാനമായുള്ള ടൈം വേൾഡ് റെക്കോർഡ് പുരസ്കാരം.വൃന്ദാവനം എന്ന് പേരിട്ടു നവീകരിച്ച ഈ മട്ടുപാവ് കൃഷിയിൽ ഇനി ഇല്ലാത്തതൊന്നുമില്ല. ഒരു വീട്ടമ്മ കൃഷിക്ക് നൽകുന്ന പ്രാധാന്യം പരിഗണിച്ച് മുമ്പും നിരവധി അംഗീകാരങ്ങൾ ജയപ്രീതയെ തേടിയെത്തിയിരുന്നു. മധുരമുള്ള കിഴങ്ങ് ടെറസിൽ ഉൽപാദിച്ചത് കൂടി പരിഗണിച്ചാണ് ടൈം വേൾഡ് റെക്കോർഡ്. നനക്കാനും വിളവെടുക്കാനും മറ്റു പരിചരണത്തിനുമൊക്കെ രാവിലെയും വൈകീട്ടും ഏറെ സമയം കൃഷിയിലേക്കിറങ്ങും.വെറുതേ ഇരിക്കുന്ന പതിവില്ല.കൃഷിയും ടൈലറിങ്ങും,കേക്ക് നിർമാണവുമൊക്കെയായി ഞങ്ങൾക്ക് കൂടി അഭിമാനം നേടി തരുന്നുവെന്ന് ഭർത്താവ് പ്രിനേഷ് പറഞ്ഞു.കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഉൾപ്പടെ വിവിധ കൂട്ടായ്മകൾ ജയപ്രീതയെ
ആദരിച്ചിരുന്നു.കൃഷിസ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ഏറെ അനുയോജ്യമാണ് മട്ടുപ്പാവ് കൃഷിയെന്നും കുറഞ്ഞ ചെലവില്‍ ഏറ്റവും നല്ല പച്ചക്കറികള്‍ ആവശ്യാനുസരണം ലഭിക്കുന്നു എന്നതാണ് വലിയ ലാഭമെന്നും ജയപ്രീത പറയുന്നു.വിവിധ ഇനം പച്ചക്കറികൾക്ക് പുറമെ താമരയും ആമ്പലും 36 ഇനം പഴവർഗങ്ങളും ജയപ്രീതയുടെ തോട്ടത്തിലുണ്ട്.ടെറസിന് മുകളിൽ ശീതകാല പച്ചക്കറി കൃഷിയുടെ പരിചരണത്തിലാണ് ഇപ്പോൾ.വളപ്രയോഗത്തിൽ ഏറെ ശ്രദ്ധ പുലർത്തിയാണ് കൃഷി.മാരക രാസവളങ്ങള്‍ക്ക് പകരം വീട്ടില്‍ സ്വന്തമായി നിര്‍മിച്ച ജൈവവളങ്ങളും ജൈവ കീടനാശിനികളുമാണ് ഉപയോഗിക്കുന്നത്.ഭര്‍ത്താവ് പ്രിനേഷും കർഷകനാണ്.
Post a Comment