കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

 

കല്ലടിക്കോട്: കല്ലടിക്കോട്സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്- പാലക്കാട് പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയിൽവെച്ച് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ മൂന്ന് പെൺ കുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. വൈകുന്നേരം നാലുമണിയോടെ കുട്ടികൾ സ്കൂൾവിട്ട് വരുന്ന സമയത്താണ് അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ ലോറി നിയന്ത്രണംവിട്ട് വീടിനോട് ചേർന്നുള്ള മരത്തിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 



Post a Comment

Previous Post Next Post