തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണൻകുട്ടി രാജിവച്ചു

 

തച്ചമ്പാറ:തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ഒ നാരായണൻകുട്ടി തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.വൈസ്പ്രസിഡന്‍റ് രാജിജോണിയും രാജി സമര്‍പ്പിച്ചു.പഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് 7, യു ഡി എഫ് 8 എന്നതാണ് കക്ഷി നില.രാജി ഫേസ്ബുക്ക് സന്ദേശം വഴിയും അറിയിച്ചു.ജനഹിതം മാനിക്കുന്നു,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല ഒഴിയുന്നു.ജനങ്ങൾ അർപ്പിച്ച വിശ്വാസം,പ്രസ്ഥാനം,ഏല്പിച്ച ഉത്തരവാദിത്വം,സത്യസന്ധമായും ആത്മാർത്ഥമായും,നിർവ്വഹിക്കാൻ,കഴിഞ്ഞ നാല് വർഷക്കാലവും സാധിച്ചുവെന്ന് അഭിമാനപൂർവ്വം തന്നെ പറയട്ടെ,,,പിന്തുണ നൽകിയവർക്കും പിന്തള്ളാൻ ശ്രമിച്ചവർക്കും ഒരുപോലെ നന്ദി. എന്നിങ്ങനെയായിരുന്നു ഫെയ്സ്ബുക്ക് സന്ദേശം.



 

Post a Comment

Previous Post Next Post