തച്ചമ്പാറ: കരിമ്പ പനയം പാടത്ത് ഉണ്ടായ വാഹന അപകടത്തിൻ്റെ സാഹചര്യത്തിൽ സ്കൂൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി തച്ചമ്പാറ ദേശബന്ധു സ്കൂളിൻ്റെ നേതൃത്വത്തിൽ തച്ചമ്പാറയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു.വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ്റെ അധ്യക്ഷതയിൽ കോങ്ങാട് എം എൽ എ അഡ്വ കെ ശാന്തകുമാരി യോഗം ഉദ്ഘാടനം ചെയ്തു. ദേശബന്ധു സ്കൂൾ,സെൻ്റ് ഡൊമനിക്ക് എ എൽ പി സ്ക്കൂൾ,ദേശീയപാത വിഭാഗം , പ്രദേശവാസികൾ , മോട്ടോർ വാഹന വിഭാഗം , പോലീസ് , വ്യാപാരി വ്യവസായികൾ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തച്ചമ്പാറയിൽ ദേശീയ പാതയിൽ സ്ക്കൂളിൻ്റെ മുന്നറിയിപ്പ് ബോർഡുകൾ , വേഗത നിയന്ത്രിക്കുന്നതിന് സ്ഥിരം ഡിവൈഡറുകൾ , റോഡിൻ്റെ അടയാളങ്ങളും , കാൽ നടയാത്ര കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള സ്ഥലങ്ങളും വീണ്ടും രേഖപ്പെടുത്തുക, കാൽനടയാത്രകാർക്ക് ഓവർബ്രിഡ്ജ് തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉയർന്നു.ബന്ധപ്പെട്ട അധികാരികൾ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് യോഗത്തെ അറിയിച്ചു.
പനയംപാടം വാഹനാപകടം: തച്ചമ്പാറ ദേശബന്ധു സ്കൂളിൻ്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു
The present
0
Post a Comment