പാലക്കാട്: കടുവയുടെയും പുലിയുടെയും നഖവും പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും താൽക്കാലിക വാച്ചറും അറസ്റ്റിൽ.പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ,പാലക്കയത്തെ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം,4 പുലിപ്പല്ല് എന്നിവ കണ്ടെടുത്തു.മണ്ണാർക്കാട് വനം റേഞ്ചിലെ പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പാലക്കയം നിരവ്വ് വാക്കോടൻ ഭാഗത്താണ് നിന്നാണ് വില്പനയ്ക്കായി കടത്തിക്കൊണ്ടു പോകവേ തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസ് സെൽ,പാലക്കാട് ഫ്ലയ്ങ് സ്വക്വാഡ് ഡിവിഷൻ സ്റ്റാഫുകളും ചേർന്ന് പിടികൂടുകയും തുടർന്ന് അന്വേഷണത്തിനും മറ്റ് നടപടികൾക്കുമായി മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് കൈമാറുകയും ചെയ്തു.
പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം,4 പുലിപ്പല്ല് എന്നിവ വനംവകുപ്പ് ജീവനക്കാരിൽ നിന്ന് പിടികൂടി
The present
0
Post a Comment