ലോക പാലിയേറ്റീവ് ദിനവും കല്ലടിക്കോട് ആയുഷ് പാലിയേറ്റീവ് യൂണിറ്റിന്റെ വാർഷികവും 15ന്

 

കല്ലടിക്കോട് :പാലിയേറ്റീവ് പരിചരണത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഓർമപ്പെടുത്തി, സാന്ത്വനപരിചരണം ഓരോ മനുഷ്യരുടെയും കടമയാണെന്ന ബോധ്യത്തോടെ,ലോക പാലിയേറ്റീവ് ദിനവും കല്ലടിക്കോട് ആയുഷ് പാലിയേറ്റീവ് യൂണിറ്റിന്റെ വാർഷികവും ജനുവരി 15 ബുധനാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.ചുങ്കം എസ് എ ഡി സി ഹാളിൽ രാവിലെ 11 മണിക്ക് നടക്കുന്ന പാരാപ്ലീജിയ സംഗമവും, വാർഷികാഘോഷവും എം എൽ എ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും.പാലിയേറ്റീവ് പ്രസിഡന്റ് ശിവൻ എം.എ അധ്യക്ഷനാകും.പാലിയേറ്റീവ് കെയർ നയിക്കുന്ന ഘോഷയാത്രയും ഇതോടനുബന്ധിച്ചുണ്ടാകും.പാലിയേറ്റീവ് പ്രവർത്തകരും നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.

Post a Comment

Previous Post Next Post