എടത്തനാട്ടുകര:ജനുവരി 15 പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് സാന്ത്വനപരിചരണരംഗത്ത് വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക വിദ്യാർഥികളിൽ പാലിയേറ്റീവ് സംസ്കാരം ഉയർത്തിക്കൊണ്ടു വരിക ഓരോ വീട്ടിൽ നിന്നും ഓരോ പാലിയേറ്റീവ് കെയർ വളണ്ടിയർ എന്നീ മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് എടത്തനാട്ടുകര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ വട്ടമണ്ണപ്പുറം കെ.എസ്.എച്ച്.എം ആർട്സ് ആൻഡ് സയൻസ് കോളേജ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയറിന്റെ എസ് ഐ പി-നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും പാലിയേറ്റീവ് കെയർ സന്ദേശ റാലിയും വിഭവസമാഹരണവും സംഘടിപ്പിച്ചു. വട്ടമണ്ണപ്പുറം കോളേജിൽ നിന്നും ആരംഭിച്ച സന്ദേശ റാലി കോട്ടപ്പള്ള ടൗണിലൂടെ ചുറ്റി തിരിച്ച് വട്ടമണ്ണപ്പുറം ടൗണിൽ സമാപിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് റാലിയിലും മറ്റു അനുബന്ധ പരിപാടികളിലും സംബന്ധിച്ചത്.കോളേജ് പ്രിൻസിപ്പൽ അബ്ദുൽബാരി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം അലി മടത്തൊടി, കോളേജ് എസ്.ഐ.പി കോഡിനേറ്റർ മുഹമ്മദ് ജുനൈദ് കെ,നാസർ കാപ്പുങ്ങൽ, ധർമ്മപ്രസാദ്,എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക് ഭാരവാഹികളായ റഷീദ് മാസ്റ്റർ,റഹീസ് എടത്തനാട്ടുകര അലി പി, അധ്യാപകരായ സുഹറ ടീച്ചർ ആരതി ടീച്ചർ വിദ്യാർത്ഥികളായ മുഹമ്മദ് അഫ്സൽ എ പി,അമൃത പി എസ്, ഇർഫാന ഷെറിൻ കെ, സൈഫുദ്ദീൻ,അദിനാൻ ഷാ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment