പെട്രോൾ ബോംബ് എറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതി ഒറ്റപ്പാലം പോലീസിൻ്റെ പിടിയിൽ.

 

ഒറ്റപ്പാലം: ഈ മാസം പതിമൂന്നാം തീയതി പുലർച്ചെ 2.30 മണിക്ക് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ വാണിവിലാസിനി എന്ന സ്ഥലത്ത് വീട്ടിലെ വെട്ട് കല്ല് നിർമ്മാണ പണിക്ക് കോഴിക്കോട് നിന്ന് വന്ന പണിക്കാർ താമസിക്കുന്ന വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു 4 പേർക്ക് പരിക്ക് പറ്റി. അതിൽ രണ്ട് പേരുടെ നില ഗുരുതരം ആണ്. ഈ വീട്ടിലെ സിസിടിവി പരിശോധിച്ചതിൽ അയൽവക്കത്തുള്ള നീരജ്.32 s/o സോമൻ , മണയങ്കത്ത് വീട് വാണിവിലാസിനി , ചുനങ്ങാട് ഒറ്റപ്പാലം എന്ന ആളാണ് ചെയ്‌തത് എന്ന് വ്യക്തമായി.സംഭവം നടന്ന വീടിൻ്റെ മുമ്പിൽ ആണ് ഇയാളുടെ താമസം.തുടർന്ന് കൃത്യത്തിന് ശേഷം പ്രതി മുൻകാലങ്ങളിൽ ജോലി ചെയ്ത ജില്ലകളായ കണ്ണൂർ എറണാകുളം കോഴിക്കോട് എന്നീ സ്ഥലങ്ങളിലേക്ക് കടക്കാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം നാലു ടീമുകളായി വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് അന്വേഷണം നടത്തിയിട്ടുള്ളതും പ്രതി കേരളം വിട്ട് അന്യസംസ്ഥാനങ്ങളിലേക്ക് കടക്കാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി അന്വേഷണസംഘം ഉടൻതന്നെ തമിഴ്നാട്ടിലേക്ക് യാത്രതിരിച്ചിട്ടുള്ളതും തമിഴ്നാട് കോയമ്പത്തൂർ സുന്ദ പാളയം എന്ന സ്ഥലത്ത് വെച്ച് പ്രതിയെ കണ്ടെത്തി അതി സാഹസികമായി പിടികൂടി.കേസ് രജിസ്റ്റർ ചെയ്തു 30 മണിക്കൂറിനകം ഒറ്റപ്പാലം പോലീസിന് പ്രതിയെ പിടികൂടാനായി.പാലക്കാട്‌ ജില്ലാ പോലീസ് മേധാവി അജിത് കുമാർ IPS ൻ്റെ നിർദ്ദേശാനുസരണം, ഷൊർണുർ ഡി വൈ എസ് പി മനോജ് കുമാറിൻ്റെ നേതൃത്വത്തിൽ ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ അജീഷ് എ . യുടെ നേതൃത്വത്തിൽ SI സുനിൽ എം Prob SI ഹരിദേവ് കെ .എസ് , SI ഉണ്ണികൃഷ്ണൻ ,SI ജയകുമാർ . K, Scpos രാമദാസ് , ജയരാജൻ ,ഹർഷാദ് . H, സജിത്ത് ടി ആർ , ശിവശങ്കരൻ , വിനീഷ് കുമാർ , രാജേഷ് , സുബാഷ് പി ബി ., മുതലായവർ ആണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post